May 10, 2026

ചെമ്പ്ര എസ്റേറ്റിൽ തിരഞ്ഞെടുപ്പ് ബോധവത്ക്കരണം നടത്തി

0
20240309 111403
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ:തെരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാരുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി മേപ്പാടി ചെമ്പ്ര എസ്റ്റേറ്റിലെ സ്ത്രീ തൊഴിലാളികൾക്കായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. സ്വീപ്പ് വയനാട്, ഇലക്ഷന്‍ ലിറ്ററസി ക്ലബ്, ചെമ്പ്ര എസ്റ്റേറ്റ് എന്നിവയുടെ സഹകരണത്തോടെ ലോക വനിതാ ദിനത്തോടനുബന്ധിച്ച് നടത്തിയ ബോധവത്ക്കരണ പരിപാടി സ്വീപ്പ് ജില്ലാ നോഡൽ ഓഫീസറും മാനന്തവാടി ഭൂരേഖാ തഹസിൽദാറുമായ പി.യു സിത്താര ഉദ്ഘാടനം ചെയ്തു. വൈത്തിരി ഭൂരേഖാ തഹസിൽദാർ ടോമിച്ചൻ ആൻ്റണി അധ്യക്ഷത വഹിച്ചു. സ്വീപ്പ് നോഡല്‍ ഓഫീസര്‍ എം.ജെ അഗസ്റ്റിന്‍, ഇലക്ഷന്‍ ലിറ്ററസി ക്ലബ് ജില്ലാ കോര്‍ഡിനേറ്റര്‍ എസ് രാജേഷ് കുമാര്‍, ചെമ്പ്ര എസ്റ്റേറ്റ് ജനറൽ മാനേജർ വി.എ ശ്രീനിവാസൻ, സ്വീപ്പ് പ്രതിനിധി മനോജ് കുമാർ തുടങ്ങിയവര്‍ സംസാരിച്ചു. എസ്റ്റേറ്റിലെ തൊഴിലാളികളും ജീവനക്കാരും കലാപരിപാടികൾ അവതരിപ്പിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *