May 11, 2026

യെസ് ഭാരത് നവീകരിച്ച ഷോറൂം ഉദ്ഘാടനം ചെയ്തു

0
Img 20240311 140854
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: മലബാറിലെ ഏറ്റവും വലിയസില്‍ക് സാരി കേന്ദ്രം യെസ് ഭാരത് വെഡ്ഡിംഗ് കലക്ഷന്‍സിന്റെ നവീകരിച്ച പുതിയ വലിയ ഷോറൂമിന് കല്‍പ്പറ്റയില്‍ വര്‍ണാഭമായ തുടക്കം – തെന്നിന്ത്യന്‍ താര റാണി കല്യാണി പ്രിയദര്‍ശന്‍ നാടിന് സമര്‍പ്പിക്കുകയും യെസ് ഭാരത് വെഡ്ഡിംഗ് കലക്ഷന്‍സിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആവുകയും ചെയ്തു. ഒട്ടേറെ സവിശേഷതകളാണ് യെസ് ഭാരതിന്റെ നവീകരിച്ച കല്‍പ്പറ്റ ഷോറൂമില്‍ ഉപഭോക്താക്കള്‍ക്കായി ഒരിക്കിയിരിക്കുന്നത്.

സാരികള്‍, ലാച്ച, ലഹങ്ക , ചുരിദാര്‍, പാര്‍ട്ടി വെയര്‍, ലേഡീസ് വെയര്‍, മെന്‍സ് വെയര്‍, കിഡ്‌സ് വെയര്‍, ഫാന്‍സി സെക്ഷന്‍ എന്നിങ്ങനെ ഏറ്റവും പുതിയ വലിയ കലക്ഷനുകളാണ് ഈ ഷോറൂമില്‍ സഞ്ജ്മാക്കിയിരിക്കുന്നത്. നിലവില്‍ കല്‍പ്പറ്റ , സുല്‍ത്താന്‍ബത്തേരി, അടൂര്‍ കരുനാഗപ്പള്ളി എന്നിവിടങ്ങളില്‍ 4 ഷോറൂമുകള്‍ ആണ് ഉള്ളത്. ഇതിന് പുറമെ 100-ല്‍ പരംനെയ്തതു ശാലകള്‍, നൂറിലേറെ പ്രൊഡക്ഷന്‍ യൂണിറ്റുകള്‍ നിരവധി ഡിസൈന്‍ സലൂണുകള്‍ എന്നിവയും യെസ് ഭാരതിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ ഭാഗമാണ്. അതുകൊണ്ട് തന്നെയാണ് മറ്റാര്‍ക്കും ലഭിക്കാത്ത ഡിസൈനുകള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ വിപണിയില്‍ എത്തിക്കുവാന്‍ യെസ് ഭാരതിന് കഴിയുന്നത്.

 ഉദ്ഘാടനതോടനുബന്ധിച്ചുള്ള നറുക്കെടുപ്പിലൂടെ ഭാഗ്യശാലിക്ക് 10 – പവന്‍ സ്വര്‍ണ്ണം സമ്മാനമായി നല്‍കുകയും ചെയ്തു. ഉദ്ഘാടനത്തിന്റെ ഭാഗമായി നിരവധി പേര്‍ പങ്കെടുത്തു. എല്‍ എ മാരായ അഡ്വ.ടി. സിദ്ധിഖ്, ഐ.സി. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. നഗരസഭാ ചെയര്‍മാന്‍ അഡ്വ ടി.ജെ. ഐസക് അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ഷരീഫ ടീച്ചര്‍, പി. കുഞ്ഞബ്ദുള്ള ഹാജി, യെസ്ഭാരത് ചെയര്‍മാന്‍ ഇ. അയ്യൂ പ് ഖാന്‍ , മാനേജിംഗ് ഡയറക്ടര്‍മാരായ എച്ച്. ഷിബു ,അന്‍ഷാദ് അയ്യൂബ് ഘാന്‍, സബാ സലിം, ഷോറും മാനേജര്‍മാരായ ജോസഫ് പിജോണ്‍ സ്വാഗതവും രതീഷ് ജി നായര്‍ നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *