May 20, 2024

എരുമ ഇറച്ചി കാട്ടുപോത്തീൻ്റെതെന്ന് പറഞ്ഞ് വിറ്റു; മൂന്ന് പേർ പിടിയിൽ

0
Img 20240312 083722

ഗൂ​ഡ​ല്ലൂ​ർ: എ​രു​മ​യെ കൊ​ന്ന് മാം​സ​മാ​ക്കി കാ​ട്ടു​പോ​ത്തി​ന്റെ മാം​സ​മാ​ണെ​ന്ന് പ​റ​ഞ്ഞ് വി​ൽ​പ​ന ന​ട​ത്തി​യ വ​ഴി​ക്ക​ട​വ് സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു യു​വാ​ക്ക​ൾ ന​ടു​വ​ട്ടം പൈ​ക്കാ​റ പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. 2007 മോ​ഡ​ൽ ഇ​ന്നോ​വ വാ​ട​ക കാ​റും പൊ​ലീ​സി​ന്റെ ക​സ്റ്റ​ഡി​യി​ലാ​യി​ട്ടു​ണ്ട്. മ​രു​ത കെ​ട്ടു​ങ്ങ​ൽ ത​ണ്ടു​പാ​റ മു​ഹ​മ്മ​ദ് റാ​ഷി(26), മ​രു​ത- ച​ക്ക​ര​പ്പാ​ടം ച​ക്കി​യ​ത്ത് ജി​ഷ്ണു എ​ന്ന മ​ണി​ക്കു​ട്ട​ൻ(27), വ​ഴി​ക്ക​ട​വ് കു​മ്പ​ങ്ങാ​ട​ൻ ജം​ഷീ​ർ(35) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഊ​ട്ടി പു​തു​മ​ന്ത് ഗ്ലെ​ൻ​മോ​ർ​ഗ​നി​ലെ വി​ജി​കു​ട്ട​ന്റെ ക​റ​വയു​ള്ള എ​രു​മ​യെ​യാ​ണ് ഇ​വ​ർ തൊ​ഴു​ത്തി​ൽ​നി​ന്ന് കൊ​ണ്ടു​പോ​യി സ​മീ​പ​ത്തെ കു​റ്റി​ക്കാ​ട്ടി​ൽ​വെ​ച്ച് അ​റു​ത്ത് മാം​സ​മാ​ക്കി വി​റ്റ​ത്. മാ​ർ​ച്ച് അ​ഞ്ചി​നാ​ണ് സം​ഭ​വം. ക്ഷീ​ര​ക​ർ​ഷ​ക​ൻ വി​ജി​കു​ട്ട​ൻ പൈ​ക്കാ​റ പൊ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ട​തിനെത്തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഗൂ​ഡ​ല്ലൂ​ർ ഡി​വൈ.​എ​സ്.​പി വ​സ​ന്ത​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സ​തീ​ഷ് കു​മാ​ർ ഹ​രി​ഹ​ര​ൻ, എ​സ്.​ഐ ഇ​ബ്രാ​ഹിം ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *