May 20, 2024

വെള്ളമുണ്ട പഞ്ചായത്തിലെ പ്രാദേശിക വഴിയിലൂടെ കുഴിയെണ്ണി ഒരു യാത്ര

0
Img 20240312 083206

വെള്ളമുണ്ട: വെള്ളമുണ്ട ഒൻപതാം മൈലിൽ നിന്നും ആരംഭിച്ചു തേറ്റമല കല്ലോടി എന്നീ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുവാൻ ഉപയോഗിക്കുന്ന പ്രധാന ലിങ്ക് റോഡ് തകർന്ന് കിടക്കാൻ തുടങ്ങിയിട്ട് നാളുകളേറെയാകുന്നു. എന്നാൽ ഈ റോഡ് നാവീകരിക്കുന്നതിന് വേണ്ട ഒരു നടപടിയും പ്രാദേശിക ഭരണകൂടത്തിന്റെ ഭാഗത്തു നിന്നും നാളിതുവരെ ഉണ്ടായിട്ടില്ല.

ഓരോ ദിവസം മുന്നോട്ട് ചെല്ലുമ്പോളും ഈ വഴിയിലൂടെയുള്ള യാത്രക്ക് ബുദ്ധിമുട്ടേറി വരുന്നു. ഏത് ആവശ്യത്തിനും പ്രദേശ വാസികൾ ഉപയോഗിക്കുന്നതും, രണ്ട് പഞ്ചായത്തുകളേ തമ്മിൽ ഈ റോഡ് ബന്ധിപ്പിക്കുന്നു എന്നതും ശ്രദ്ധേയമാണ്. തകർന്ന റോഡിലൂടെ കടന്ന് പോകുന്ന വാഹനങ്ങൾക്ക് ഉണ്ടാകുന്ന കേടുപാടുകളും, അത് വഴി ജനങ്ങൾക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങളും വളരെ വലുതാണ്.

മഴക്കാലം എത്തിയാൽ പിന്നെ ഈ വഴിയിലൂടെയുള്ള യാത്ര കൂടുതൽ കാടിന്യമേറിയതായി മാറും. മഴക്കാലം എത്തുന്നതിനായി കാത്തിരിക്കാതെ ഈ വഴി എത്രയും പെട്ടെന്ന് നവീകരിച്ചു യാത്രാ യോഗ്യമാക്കേണ്ടത് അനിവാര്യമാണ്. ഓരോ പ്രദേശത്തിന്റെയും ഭൂഘടനയ്ക്ക് അനുസരിച്ചു ആവണം അതിലൂടെയുള്ള റോഡുകളുടെ നിർമ്മാണം പൂർത്തീകരിക്കാൻ. അതിനായി അതാത് വാർഡ് മെമ്പർമാർ നിതാന്താ ജാഗ്രത പുലർത്തണം.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *