June 16, 2026

മൂന്ന് കോടി മൈക്രോ ക്രെഡിറ്റ് വായ്പ നല്‍കുന്നതിന്റെ ഉദ്ഘാടന ചടങ്ങും കുടുംബശ്രീ ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളുടെ ലോഞ്ചിങ്ങും

0
20240313 201106
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ :കല്‍പ്പറ്റ നഗരസഭാ സിഡിഎസിലെ 67 സംരംഭങ്ങള്‍ക്ക് മീനങ്ങാടി പിന്നോക്ക വികസന കോര്‍പ്പറേറേഷനില്‍ നിന്നും അനുവദിച്ച മൂന്ന് കോടി മൈക്രോ ക്രെഡിറ്റ് വായ്പ നല്‍കുന്നതിന്റെ ഉദ്ഘാടന ചടങ്ങും കുടുംബശ്രീ ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളുടെ ലോഞ്ചിങ്ങും 13 3 2024 ന് കല്‍പ്പറ്റ നഗരസഭ കൗണ്‍സില്‍ ഹാളില്‍ വെ ച്ച് സംഘടിപ്പിച്ചു. ചടങ്ങില്‍ സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ദീപ. എ. വി സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയിഷ പള്ളി പള്ളിയാലിന്റെ അധ്യക്ഷതയില്‍ നഗരസഭ ചെയര്‍മാന്‍ അഡ്വക്കേറ്റ് ടി. ജെ.ഐസക് അവര്‍കള്‍ ഉദ്ഘാടനം നിര്‍വഹിച്ചു.കുടുംബശ്രീ ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളുടെ ലോഞ്ചിംഗ് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ ഡിനേറ്റര്‍ ബാലസുബ്രഹ്മണ്യം പി കെ നിര്‍വഹിച്ചു. ചടങ്ങില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ സരോജിനി ഓടമ്പത്ത്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ മുജീബ് കെയംതൊടി അഡ്വക്കേറ്റ് എ. പി മുസ്തഫ, രാജാറാണി,ശിവരാമന്‍ സി കെ കൗണ്‍സിലര്‍മാരായ ബാബു, കെ കെ വത്സല ശ് ഷിബു, പുഷ്പ,. മണി, അബ്ദുല്ല, റൈഹാനത്ത്,കമറുദ്ദീന്‍,ശരീഫ,അജിത,സാജിത, ശ്യാമള, ഡി രാജന്‍ ജൈന ജോയ്, വിനോദ് കുമാര്‍, സുഭാഷ്, ഷബീര്‍, ഷബീര്‍ റെജുല. ടി കെ, ഹംസ, നിജിത, നഗരസഭാ.സെക്രട്ടറി അലി അഷ്ഹര്‍, കുടുംബശ്രീ എഡിഎംസി റെജീന മെമ്പര്‍ സെക്രട്ടറി ബിന്ദുമോള്‍ , പി.ക്‌ളീറ്റസ് ksbcdc മാനേജര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സിഡിഎസ് വൈസ് ചെയര്‍പേഴ്‌സണ്‍ ശകുന്തള നന്ദി അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *