May 11, 2026

മുസ്ലിം ലീഗ് റിലീഫ് കിറ്റ് വിതരണം ചെയ്തു

0
Img 20240315 092428
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് മാനന്തവാടി മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍ദ്ധനര്‍ക്ക് റംസാന്‍ റിലീഫ് കിറ്റ് വിതരണം ചെയ്തു. ലീഗ് ഹൗസിൽ നടന്ന ചടങ്ങ് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി. കുഞ്ഞബ്ദുള്ള ഉൽഘാടനം ചെയ്തു. അഡ്വ. അബ്ദുൽ റഷീദ് പടയൻ അദ്ധ്യക്ഷത വഹിച്ചു.

റിലീഫ് കിറ്റ് വിതരണ ഉൽഘാടനം നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സിക്രട്ടറി അസീസ് കോറോം നിർവ്വഹിച്ചു.

കടവത്ത് മുഹമ്മദ്, പടയന്‍ മുഹമ്മദ്, പി.വി.എസ് മൂസ, അഹമ്മദ് മാസ്റ്റര്‍, കടവത്ത് ഷറഫുദ്ധീൻ, ഷബീർ സൂഫി ,റസാഖ് മാസ്റ്റര്‍, റഷീദ് സിറ്റി എന്നിവര്‍ സംബന്ധിച്ചു. ടൗണ്‍ മസ്ജിദ് ഇമാം ഷെരീഫ്‌  ഫൈസി പ്രാര്‍ത്ഥനക്ക് നേത്യത്വം നൽകി. നൗഫല്‍ സ്റ്റൈല്‍ സ്വാഗതം പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *