June 16, 2026

കോൺഗ്രസ്‌ നിലപാട്‌ ജനാധിപത്യ വിരുദ്ധമെന്ന് സിപിഐഎം

0
Img 20240316 215214
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: സിപിഐ എമ്മിന്റെയും എൽഡിഎഫിന്റെയും പരിപാടികളിൽ  പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ച കോൺഗ്രസ്‌ നടപടി ജനാധിപത്യവിരുദ്ധമാണെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ പ്രസ്താവനയിൽ പറഞ്ഞു. തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഔദ്യോഗിക വാഹനം ഒഴിവാക്കി പാർടി ജില്ലാ കമ്മിറ്റിയുടെ വാഹനത്തിലാണ്‌ പാർടി പൊളിറ്റ്‌ ബ്യൂറോ മെമ്പറായ പിണറായി വിജയൻ സഞ്ചരിച്ചത്‌. ഈ വാഹനത്തിന്‌ നേരെയാണ്‌ മീനങ്ങാടിയിൽ കോൺഗ്രസുകാർ കരിങ്കൊടി കാണിച്ചത്‌. മുഖ്യമന്ത്രിക്ക്‌ ഔദ്യോഗിക പരിപാടികളൊന്നും ഉണ്ടായിരുന്നില്ല.

 

ബത്തേരിയിലും പനമരത്തും സിപിഐ എം ഏരിയാ കമ്മിറ്റി ഓഫീസുകൾ ഉദ്‌ഘാടനം ചെയ്യാനും എൽഡിഎഫ്‌ പൊയുയോഗങ്ങളിൽ സംസാരിക്കാനുമാണ്‌ എത്തിയത്‌. പാർടി പരിപാടിക്കെത്തുന്ന നേതാക്കൾക്കുനേരെ, രാഷ്‌ട്രീയ മര്യാദ ലംഘിക്കുന്ന ഇത്തരം നടപടി കോൺഗ്രസിന്റെ ഭാഗത്ത്‌ നിന്നുണ്ടായാൽ കനത്തവില നൽകേണ്ടിവരും.

 

തെറ്റായ പ്രവണത തുടരാനാണ്‌ കോൺഗ്രസ്‌ തീരുമാനമെങ്കിൽ അതിനെ നേരിടാൻ സിപിഐ എം തയ്യാറാകും. ജനാധിപത്യ വിരുദ്ധ സമീപനങ്ങൾക്കെതിരെ പ്രതിഷേധം ഉയരുമെന്നും സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *