May 11, 2026

കേരളത്തിൽ തിരഞ്ഞെടുപ്പ് തിയതിയിൽ മാറ്റം വരുത്തുമോ? ന്യൂസ്‌ വയനാട് പരിശോധിക്കുന്നു

0
Img 20240318 092847
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: തിരഞ്ഞെടുപ്പ് തിയതി മാറ്റുന്നതിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. കേരളത്തിൽ വോട്ടെടുപ്പ് നടക്കുന്നത് ഏപ്രിൽ 26 വെള്ളിയാഴ്ചയാണ്. ഇത് ഇസ്ലാംമത വിശ്വാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും അതിനാൽ തിയതി മാറ്റണമെന്നും മുസ്ലിം ലീഗും, സമസ്ത തുടങ്ങിയ മുസ്ലിം സംഘടനകളും ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിലവിൽ തിരഞ്ഞെടുപ്പ് തിയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഔദ്യോഗികമായി പരാതികളൊന്നും ലഭിച്ചിട്ടില്ല എന്നും, പരാതികൾ ലഭിച്ചാൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

കേരളം, കർണാടക, ജമ്മുകശ്മീർ, ഉത്തർപ്രദേശ്, രാജസ്‌ഥാൻ, ഛത്തീസ്‌ഗഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ബിഹാർ, ബംഗാൾ, അസം തുടങ്ങിയ സംസ്ഥാനങ്ങളിലെ ലോകസഭ മണ്ഡലങ്ങളിലും ഒരേ ദിവസമാണ് വോട്ടെടുപ്പ് നടക്കുന്നുണ്ട്. ഈ മണ്ഡലങ്ങളിലെല്ലാം മുസ്ലിം വോട്ടർമാർ ധാരാളമുണ്ട്. ഇവിടങ്ങളിൽ നിന്നൊന്നും ആവശ്യമുയരാതെ കേരളത്തിനുവേണ്ടി മാത്രം തിരഞ്ഞെടുപ്പ് തിയതി മാറ്റാനുള്ള സാധ്യത കുറവാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *