May 8, 2024

ഇരുട്ടടഞ്ഞു ദേശീയ പാത: വെളിച്ചമില്ലാതെ വലഞ്ഞ് നിർവധിപേർ: തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിന് നടപടികളില്ല; വഴിയിൽ അപകടം പതിയിരിക്കുന്നു

0
20240318 092626

 

വൈത്തിരി: ദേ​ശീ​യ​പാ​ത​യി​ൽ ത​ളി​പ്പു​ഴ മു​ത​ൽ ല​ക്കി​ടി ചു​രം​ വ​രെ തെ​രു​വു​വി​ള​ക്ക് സം​വി​ധാ​ന​മി​ല്ല. വെ​ളി​ച്ച​മി​ല്ലാ​ത്ത​തി​നാ​ൽ തന്നെ രാത്രി കാലങ്ങളിൽ പൂ​ക്കോ​ട് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം നി​ര​വ​ധി​പേ​ർ സ​ഞ്ച​രി​ക്കു​ന്ന ഈ ​പാ​ത​യോ​ര​ത്ത് അ​പ​ക​ടം പ​തി​യി​രി​ക്കു​കയാണ്.

 

പൂ​ക്കോ​ട് വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ലയിലെ കു​ട്ടി​ക​ൾ നിരന്തരമായി ഉപയോഗിക്കുന്ന സഞ്ചാര പാതയാണിത്. സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നും മ​റ്റുമായി ത​ളി​പ്പു​ഴ അ​ങ്ങാ​ടി​ വരെയും, ഭ​ക്ഷ​ണാ​വ​ശ്യ​ത്തി​നും മ​റ്റും ല​ക്കി​ടി​യി​ൽ ഹോ​ട്ട​ലു​ക​ൾ വരെയുമാണ് വിദ്യാർത്ഥികൾ കൂടുതലായി സഞ്ചരിക്കുന്നത്. ഇ​രു​ട്ടി​ലൂ​ടെ​യാ​ണ് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഇവരുടെ യാ​ത്ര. കൂടാതെ ത​ളി​പ്പു​ഴ പാ​ല​ത്തി​നും യൂ​നി​വേ​ഴ്സി​റ്റി ഗേ​റ്റി​നും ഇ​ട​യി​ലു​ള്ള സ്ഥ​ലം വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​മു​ള്ള​യി​ട​മാ​ണ്. യൂണിവേഴ്സിറ്റി ക​വാ​ടം മു​ത​ൽ ഉ​ൾ​വ​ശ​ത്ത് കാ​മ്പ​സി​ൽ തെ​രു​വു​വി​ള​ക്കു​ക​ൾ ക​ത്തു​ന്നു​ണ്ട്.

 

വെ​റ്റ​റി​ന​റി കോ​ള​ജി​ൽ ഇ​ത്ര​യൊ​ക്കെ സം​ഭ​വ​വി​കാ​സ​ങ്ങ​ളു​ണ്ടാ​യി​ട്ടും അ​ധി​കൃ​ത​ർ ഇ​പ്പോ​ഴും ഈ ​ഇ​രു​ട്ട് യാ​ത്ര ഗൗ​ര​വ​മാ​യി എ​ടു​ത്തി​ട്ടി​ല്ല എന്നതാണ് വാസ്തവം. ഇതിന് പ​ഞ്ചാ​യ​ത്തിന്റെ മറുപടി തെ​രു​വ് വി​ള​ക്ക് സ്ഥാ​പി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ഫ​ണ്ടി​ല്ലെ​ന്നാ​ണ്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *