May 11, 2026

കേരളത്തിന്‌ ആശ്വാസം: 4866 കോടികൂടി കടമെടുക്കാൻ കേന്ദ്രാനുമതി

0
Img 20240318 Wa0036
By ന്യൂസ് വയനാട് ബ്യൂറോ

 

തിരുവനന്തപുരം: കേരളത്തിന് ആശ്വാസം; 4866 കോടികൂടി കടമെടുക്കാൻ കേന്ദ്രാനുമതി. ഊർജമേഖലയിലെ പരിഷ്കരണങ്ങളുടെ പേരിലുള്ള കടമെടുക്കലിനാണ് കേന്ദ്രാനുമതി ലഭിച്ചത്. ഇതോടെ നേരത്തെ കേന്ദ്രം അനുവദിച്ച 13608 കോടി രൂപ പൂർണമായും കടമെടുക്കാൻ കേരളത്തിന് സാധിക്കും.

 

സുപ്രീംകോടതിയിൽ നടന്ന വാദപ്രതിവാദങ്ങൾക്കിടെ ഈ മാസം ആറിനായിരുന്നു കേരളത്തിന് 13,608 കോടി വായ്പയെടുക്കാമെന്ന് കേന്ദ്രം അറിയിച്ചത്. ഇതിൽ 8,742 കോടിയിലേറെ രൂപ വായ്പയെടുക്കാൻ ആദ്യം അനുമതി കിട്ടി. ഇതിൽ നിന്ന് 5000 കോടി കഴിഞ്ഞയാഴ്‌ച കടമെടുത്തതോടെയാണ് ട്രഷറിയിലെ കടുത്ത പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമാകുകയും ക്ഷേമപെൻഷൻ കുടിശിക നൽകുന്നതിന് കളമൊരുങ്ങുകയും ചെയ്ത‌ത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *