August 1, 2026

വയനാട് മെഡിക്കൽ കോളേജ് മടക്കി മലയിൽ നിർമിക്കാൻ അനുകൂല സാഹചര്യം: വയനാട് വികസന സമിതി

0
WhatsApp Image 2026-08-01 at 7.00.41 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: എം കെ ജിനചന്ദ്രൻ സ്മാരക വയനാട് മെഡിക്കൽ കോളേജ് മടക്കിമലയിൽ തന്നെ ആരംഭിക്കുവാനുള്ള എല്ലാ അനുകൂല ഘടകങ്ങളും നിലനിൽക്കെ അതിനെ മറികടന്ന് നടക്കുന്ന പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന് വയനാട് വികസന സമിതിയുടെ നേതൃത്വത്തിൽ ചേർന്ന സമരപ്രഖ്യാപന കൺവെൻഷൻ ആവശ്യപ്പെട്ടു.

വയനാടൻ ജനതയുടെ ഭൂരിപക്ഷാഭിപ്രായവും ക്ഷേമവും കണക്കിലെടുത്ത് സർക്കാർ തീരുമാനമെടുക്കണം. എംകെ ജിനചന്ദ്രന്റെ കുടുംബം സൗജന്യമായി നൽകിയ മടക്കിമലയിലെ ഭൂമിയെ മുൻനിർത്തിയാണ് വയനാട് ഗവൺമെൻറ് മെഡിക്കൽ കോളേജിന് തറക്കല്ലിട്ടതും, നിർമ്മാണ പ്രവർത്തി ആരംഭിക്കുന്നതിന്റെ തുടക്കം എന്ന നിലയിൽ റോഡ് നിർമ്മാണത്തിന് ഫണ്ട് അനുവദിച്ചതും. വയനാട് ജില്ലയുടെ ഭൂരിപക്ഷ മേഖലയിലും അധിവസിക്കുന്ന ജനങ്ങൾക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന പ്രദേശം കൂടിയാണ് മടക്കിമല.

ഈ ആവശ്യം നേടിയെടുക്കുന്നതിനുവേണ്ടി വയനാട്ടിലെ സമരപരിപാടികൾക്ക് പുറമെ സെക്രട്ടറിയേറ്റിനു മുന്നിലും സമരം നടത്തുവാൻ കൺവെൻഷൻ തീരുമാനിച്ചു. മെഡിക്കൽ കോളേജ് ആവശ്യവുമായി ബന്ധപ്പെട്ട് നിലവിൽ സമരപരിപാടികളുമായി മുന്നോട്ടുപോകുന്ന സംഘടനകളുമായി ചർച്ച നടത്തി കൂട്ടിയോജിപ്പിച്ച് ജനകീയ മുന്നേറ്റമായി മുന്നോട്ടുപോകും. മുണ്ടക്കൈ -ചൂരൽമല ദുരന്തത്തിന്റെ വാർഷിക ദിനാചരണവും പ്രാർത്ഥനയും നടത്തി.

സമര പ്രഖ്യാപന കൺവെൻഷൻ വയനാട് സമിതി ചെയർമാൻ രാധാകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ വിപി വർക്കി അധ്യക്ഷത വഹിച്ചു. വയനാട് വികസന സമിതി ജനറൽ സെക്രട്ടറി പിപി ഷൈജൽ, എച്ചോം ഗോപി,കെപി സ്വതന്ത്ര ടീച്ചർ,ചീക്കല്ലൂർ ഉണ്ണികൃഷ്ണൻ,മാടായി ലത്തീഫ്,പിആർ കൃഷ്ണൻകുട്ടി,ഷൈജൽ കൈപ്പ,സിപി റഹീസ് എന്നിവർ സംസാരിച്ചു കൺവെൻഷനിൽ ശ്രീജിത്ത് മൈലാടിപാറ നന്ദി പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *