April 27, 2024

കഞ്ചാവും എം.ഡി.എം.എയുമായി നാല് യുവാക്കള്‍ പിടിയില്‍

0
Eivm87768829

 

ബത്തേരി: കഞ്ചാവും എം.ഡി.എം.എയുമായി വിവിധ കേസുകളിലായി നാല് യുവാക്കളെ അറസ്റ്റ് ചെയ്തു. കണ്ണൂര്‍, വെള്ളൂര്‍, പുതിയപുരയില്‍ വീട്ടില്‍ സുതിന്‍രാജ്(27), മേപ്പാടി സ്വദേശിയായ നിലവിൽ ചെന്നൈയിൽ താമസിക്കുന്ന കോലത്തൂര്‍, എബിന്‍ കെ. മാത്യു(33), കോഴിക്കോട് താമരശ്ശേരി, വലിയ പറമ്പില്‍ വീട്ടില്‍ അലന്‍ പീറ്റര്‍(22), തൃശൂര്‍, ചാവക്കാട്, രായംമരക്കാര്‍, സൈനുല്‍ സമാന്‍(20) എന്നിവരെയാണ് ഇന്നലെ  ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്.

മുത്തങ്ങ, തകരപ്പാടി പോലീസ് ചെക്‌പോസ്റ്റിന് സമീപം വെച്ചാണ് ഇവരെ പിടിയത്. സുതിന്‍ രാജില്‍ നിന്ന് 12 ഗ്രാം കഞ്ചാവും, എബിനില്‍ നിന്ന് 0.27 ഗ്രാം എം.ഡി.എം.എയും, അലന്‍ പീറ്ററില്‍ നിന്ന് 144.50 ഗ്രാം കഞ്ചാവും, സൈനുല്‍ സമാനില്‍ നിന്ന് 13.73 ഗ്രാം കഞ്ചാവുമാണ് കണ്ടെടുത്തത്. ബത്തേരി എസ്.ഐമാരായ സി.എം. സാബു, എ. സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *