June 16, 2026

പഞ്ചാരിമേളം അരങ്ങേറ്റം നടത്തി

0
Img 20240319 124530
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ജെസി ഭഗവതി ചെണ്ടവാദ്യ സംഘത്തിന്റെ പതിനഞ്ചോളം പുതിയ കലാകാരൻമാർ പഞ്ചാരി മേളം കൊട്ടിക്കയറി മേള രംഗത്തേക്ക് അരങ്ങേറി. ജെസി ശ്രീ ഭഗവതി ക്ഷേത്ര നടയിൽ വച്ച് നടന്ന ചടങ്ങിൽ മാനന്തവാടിയിലെ പ്രമുഖ വാദ്യകലാകാരൻമാരും മേളാസ്വാദകരും സാക്ഷിയായി. സുമേഷ് കുറ്റിമൂല, രാഘവൻ ജെസി എന്നിവരുടെ ശിക്ഷണത്തിലാണ് മേള പഠനം നടത്തിയത്. ചടങ്ങിൽ വാദ്യ പ്രമുഖരായ വേലായുധൻ ജെസി, സതീഷ് ജെസി, ശേഖരൻ, വിജയൻ പുളിക്കൽ, സജീവൻ അടിവാരം, ചന്ദ്രൻ ഇടമന, ഗോപി കുളങ്ങോട് റോയി കുറ്റിമൂല, അപ്പു കൊയിലേരി എന്നിവരെ ആദരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *