May 20, 2024

സംസ്ഥാനത്തെ 4141 ഹെക്ടർ സ്വാഭാവികവനമാക്കുന്നു; അക്കേഷ്യയും മാഞ്ചിയവും മുറിച്ച് തദ്ദേശീയ മരങ്ങൾ നടും

0
Img 20240320 100414

മാനന്തവാടി: കേരളത്തിലെ 10,228 ഏക്കർ സ്വാഭാവിക വനമാക്കുന്നു. ഈ മേഖലകളിൽ അക്കേഷ്യ, മാഞ്ചിയം, യൂക്കാലിപ്റ്റസ്, വാറ്റിൽ, തേക്ക്, മഞ്ഞക്കൊന്ന തുടങ്ങിയ മരങ്ങളാണ് നീക്കം ചെയ്ത്, ഓരോ പ്രദേശത്തിനുമനുസരിച്ച് സ്വാഭാവിക മരങ്ങളായ മലവേപ്പ്, വട്ട, ഞാവൽ, കാട്ടുനെല്ലി, വാക, മുള തുടങ്ങിയവ വെച്ചുപിടിപ്പിക്കനുള്ള പദ്ധതിയാണ് നിലവിലുള്ളത്.

നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ സർക്കിളുകളിലായി ഇതിനായുള്ള പ്രവൃത്തികൾ പുരോഗമിക്കുകയാണ്. 27,000 ഹെക്ടർ സ്ഥലത്ത് രണ്ടു പതിറ്റാണ്ടുകൊണ്ട് പദ്ധതി പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഏകവിളത്തോട്ടങ്ങൾ മാറ്റി തദ്ദേശീയ മരങ്ങൾ നടാനുള്ള സർക്കാർ പദ്ധതി 2021-ലാണ് ആരംഭിച്ചത്. വയനാടിൽ 1300 ഹെക്ടറിൽ ഏകവിള തൊട്ടങ്ങൾ ഇതിന്റെ ഭാഗമായി നീക്കം ചെയും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *