അനന്തു രമേശിന് മികച്ച ഷോട്ട് ഫിലിം സംവിധായകനുള്ള പുരസ്‌കാരം
മാനന്തവാടി: അമൃത യൂണിവേഴ്സിറ്റി മൈസൂരു ക്യാമ്പസിൽ നടന്ന സിനിമ ദേശീയ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മാനന്തവാടി സ്വദേശി അനന്തു രമേഷ് മികച്ച ഷോർട് ഫിലിം സംവിധായകനുള്ള അവാർഡ് നേടി. ചെന്നൈ അടയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ബിരുദ വിദ്യാത്ഥിയണ് അനന്തു.
LGBTQ കമ്മ്യൂണിറ്റിയോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുകൾ ആധാരമാക്കി ദ്വയം എന്ന പേരിൽ അനന്തു രചനയും സംവിധാനവും എഡിറ്റിങ്ങും നിർവഹിച്ച ഹൃസ്വ ചിത്രം മികച്ച ഷോർട്ട് ഫിലിമുകളിലൊന്നായും തിരഞ്ഞെടുതത്.
കൽപ്പറ്റ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ജൂനിയർ സൂപ്രണ്ട് സി. കെ. രമേഷിന്റെയും, കെ.എസ്.എഫ്.ഇ കൽപ്പറ്റ ശാഖയിൽ അസിസ്റ്റന്റ് മാനേജറായ വി. വീണയുടെയും മകനാണ് അനന്തു.





Leave a Reply