June 16, 2026

വലിയ സമ്മാനവുമായി കുഞ്ഞു ഹയിസ മറിയം

0
Img 20240320 194408
By ന്യൂസ് വയനാട് ബ്യൂറോ

അരീക്കോട്: ഏറനാട് മണ്ഡലത്തിലെ കടുങല്ലൂരില്‍ തെരഞ്ഞെടുപ്പു പര്യടനത്തിനെത്തിയ വയനാട് ലോക്‌സഭാമണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ആനി രാജയ്ക്കു വലിയ സമ്മാനവുമായി കുഞ്ഞു ഹയിസ. ആനി രാജ കടുങലൂരില്‍ വരുന്നതറിഞ്ഞ ഹയിസ മറിയം ഒരു വര്‍ഷത്തെ സമ്പാദ്യമടങ്ങുന്ന കുടുക്കയുമാണ് എത്തിയത്. കൂട്ടിനു സഹോദരന്‍ മുഹമ്മദ് ഫാദിയും ഉണ്ടായിരുന്നു.

ജീവിതത്തില്‍ ലഭിച്ച വിലമതിക്കാനാവാത്ത സമ്മാനമാണിതെന്നു കുടുക്ക ഏറ്റുവാങ്ങിയ ആനി രാജ പറഞ്ഞു. കുട്ടികള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനു അതിശക്തമായി ഇടപെടുക എന്ന ചുമതലയാണ് സമ്മാനം സ്വീകരിച്ചതിലൂടെ ഏറ്റെടുക്കുന്നതെന്നു സ്ഥാനാര്‍ഥി ചുറ്റും ഉണ്ടായിരുന്നവരോടു വിശദമാക്കി.

കടുങല്ലൂരിലെ നൗഷാദ്-നാഷിദ ദമ്പതികളുടെ മക്കളാണ് ഹയിസയും ഫാദിയും. പ്രദേശത്തെ ജി.യു.പി സ്‌കൂളില്‍ യുകെജി വിദ്യാര്‍ഥിനിയാണ് ഹയിസ. അഞ്ചാം ക്ലാസിലാണ് ഫാദി. ഹയിസയില്‍ ശൈശവത്തിലേ രൂപപ്പെട്ടതാണ് സമ്പാദ്യശീലമെന്നു രക്ഷിതാക്കള്‍ പറഞ്ഞു. ഈ വര്‍ഷത്തെ രണ്ടാമത്തെ സമ്പാദ്യക്കുടുക്കയാണ് ആനി രാജയ്ക്കു സമ്മാനിച്ചത്. ആദ്യ കുടുക്കയിലെ സാമ്പാദ്യം അധ്യാപകര്‍ക്കു സമ്മാനം നല്‍കുന്നതിനാണ് വിനിയോഗിച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *