May 11, 2026

മാല മോഷ്ടിക്കുവാൻ ഉൽസവ നഗരിയിലെത്തി; പിടിയിലായ യുവാവ് ഒട്ടേറെ കേസുകളില്‍ പ്രതി

0
Img 20240322 222445
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: കാസര്‍ഗോഡ്, ബേക്കല്‍, മേല്‍പറമ്പ് സ്‌റ്റേഷനുകളില്‍ മാല പറിക്കല്‍, എന്‍.ഡി.പി.എസ് ഉള്‍പ്പെടെയുള്ള പതിനഞ്ചോളം കേസുകളില്‍ പ്രതിയായ കാസര്‍ഗോഡ് സ്വദേശിയായ യുവാവിനെ തിരുനെല്ലി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും പിടികൂടി. കാസര്‍ഗോഡ്, കീഴുര്‍, ഷംനാസ് മന്‍സില്‍, മുഹമ്മദ് ഷംനാസ് (31)നെയാണ് പിടികൂടിയത്.

തൃശിലേരി, ബാവലി ടൗണിലുള്ള ആല്‍മര ചുവട്ടില്‍ നിന്നും പോലീസ് ഇയാളെ പിടികൂടുന്നത്. പരിശോധനക്കിടെ ഇയാളില്‍ നിന്ന് എട്ടു ഗ്രാം കഞ്ചാവും സ്വര്‍ണമാലയുടെ കഷ്ണവും പോലീസ് കണ്ടെത്തി. തുടര്‍ന്ന്, നടത്തിയ ചോദ്യം ചെയ്യിലിലാണ് നിരന്തര കുറ്റവാളിയെ തിരിച്ചറിയുന്നത്. കാപ്പ ചുമത്തി നാടുകടത്തപ്പെട്ട ആളാണ്. ഉത്സവങ്ങള്‍ കേന്ദ്രീകരിച്ച് മാല പറിക്കല്‍ ശീലമാക്കിയ ഇയാള്‍ വള്ളിയൂര്‍ക്കാവ് പരിസരത്തേക്കാണ് വന്നിരുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *