കുടിലിനു തീവച്ച കേസ്: പ്രതി 12 വർഷത്തിനുശേഷം പിടിയിൽ
മാനന്തവാടി: പിലാക്കാവ് എന്ന സ്ഥലത്ത് കുടിലിനു തീവച്ച കേസിൽ വിചാരണ നടന്നു വരുന്ന സമയത്ത് മുങ്ങിയ പ്രതിയെ 12 വർഷത്തിനുശേഷം മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു. പിലാക്കാവ് , പഞ്ചാര കൊല്ലി കോളനിയിലെ ബോളൻ എന്നയാളെയാണ് മാനന്തവാടി എസ്.ഐ ജാൻസി മാത്യു, സീനിയർ സിവിൽ പോലീസ് ഓഫീസർ അഞ്ജിത്ത്, സിവിൽ പോലീസ് ഓഫീസർ കൃഷ്ണപ്രസാദ്, അബ്ദുറഹ്മാൻ, സുശാന്ത് എന്നിവരടങ്ങിയ സംഘം വെള്ളിയാഴ്ച പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.





Leave a Reply