കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് വയോധിക മരിച്ചു
കുറ്റ്യാടി: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് വയോധിക മരിച്ചു. കായണ്ണ സ്വദേശി നാരായണി (75) ആണ് മരിച്ചത്. പുഴയിലേക്ക് ഇറങ്ങിയ വയോധിക ഒഴുക്കിൽപ്പെട്ട് മുങ്ങിപ്പോവുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ മുക്കണ്ണം കുഴിയിലാണ് സംഭവം.
കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേനയും നാദാപുരത്ത് നിന്നെത്തിയ ഫയർഫോഴ്‌സും നടത്തിയ തെരച്ചിലിലാണ് വയോധികയെ കണ്ടെത്തിയത്. ഉടൻ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കുറ്റ്യാടി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.





Leave a Reply