May 11, 2026

ഇലക്ഷൻ പ്രചരണത്തിന് തുടക്കം കുറിച്ച്, മൂപ്പൈനാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി

0
Img 20240323 115913
By ന്യൂസ് വയനാട് ബ്യൂറോ

റിപ്പൺ: ഇലക്ഷൻ പ്രചരണത്തിന് തുടക്കം കുറിച്ച് മൂപ്പൈനാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ‘പടയൊരുക്കം’ പരിപാടി സംഘടിപ്പിച്ചു. റിപ്പണിൽ നിന്ന് രാഹുൽ ഗാന്ധിയുടെ പോസ്റ്ററുമേന്തി പുതുക്കാട് വരെ പ്രവർത്തകർ പ്രകടനം നടത്തി. പുതുക്കാട്ടിൽ വോട്ടഭ്യർത്ഥിച്ച് കൊണ്ട് ജില്ലാ ലീഗ് ഉപാധ്യക്ഷൻ എം.ബാപ്പൂട്ടി, എ.കെ റഫീഖ്, യാഹ്യാഖാൻ തലക്കൽ, എ.കെ സലീം, സി.ടി ഹുനൈസ്, റിയാസ് പാറോൽ, ഫായിസ് തലക്കൽ, പി.കെ ലത്തീഫ് എന്നിവർ സംസാരിച്ചു. പ്രകടനത്തിൽ പഞ്ചായത്ത് ലീഗ് ഭാരവാഹികളായ വി.അബ്‌ദുള്ളക്കുട്ടി, കെ.ടി റസാഖ്, പി.എം.എ കരീം, കെ.കെ കുഞ്ഞമ്മദ്, കബീർ പാടിവയൽ, സി.ജാഫർ, ടി.ഷംസുദ്ധീൻ എന്നിവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *