May 20, 2024

സിദ്ധാർത്ഥൻ മൃഗ്ഗീയ ക്രൂരതയുടെ സ്ഥിരം ഇര: ആന്റി റാഗിംഗ് സെൽ റിപ്പോർട്ട്‌

0
Img 20240323 111422

കൽപ്പറ്റ: വയനാട് പൂക്കോട് വെറ്ററിനറി കോളജിൽ സിദ്ധാർത്ഥൻ സ്ഥിരമായി റാഗിങ്ങിന് ഇരയകാറുണ്ടായിരുനെന്ന കണ്ടെത്തലുമായി ആന്റി റാഗിങ് സ്ക്വാഡിന്റെ അന്തിമ റിപ്പോർട്ട്. പൂക്കോട് ക്യാംപസിലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ താമസം തുടങ്ങിയ നാൾ മുതൽ സിദ്ധാർത്ഥൻ റാഗിങ്ങിന് ഇരയായി തുടങ്ങി.

ക്യാംപസിൽ സജീവമായിരുന്ന സിദ്ധാർത്ഥനെ വരുതിയിലാക്കണമെന്ന് കോളജ് യൂണിയൻ നേതൃത്വം തീരുമാനിച്ചിരുന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു തുടർച്ചയായ റാഗിങ് എന്നാണ് റിപ്പോർട്ട് പറയുന്നത്.

കോളജ് യൂണിയൻ പ്രസിഡന്റും എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റിയംഗവുമായ കെ. അരുണിന്റെ മുറിയിൽ എല്ലാദിവസവും റിപ്പോർട്ട് ചെയ്യാൻ സിദ്ധാർത്ഥനോട് ആവശ്യപ്പെട്ടിരുന്നു. ശേഷം മുറിയിൽവച്ച് പലതവണ നഗ്നനാക്കി റാഗ് ചെയ്തിരുന്നുവെന്ന് സിദ്ധാർത്ഥൻ പറഞ്ഞിരുന്നതായി സഹപാഠി ആന്റി റാഗിങ് സ്ക്വാഡിന് മൊഴി നൽകി. കൂടാതെ ജന്മദിനത്തിൽ രാത്രി ഹോസ്റ്റലിലെ ഇരുമ്പുതൂണിൽ കെട്ടിയിട്ടു തൂണിനു ചുറ്റും പെട്രോൾ ഒഴിച്ചു തീയിടുമെന്ന് സിദ്ധാർത്ഥനെ ഭീഷണിപ്പെടുത്തിയിരുന്നതായും വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.

എസ്. എഫ്. ഐ. നേതാക്കളടക്കമുള്ളവർ 8 മാസം തുടർച്ചയായി സിദ്ധാർത്ഥനെ റാഗ് ചെയ്തിരുന്നുവെന്നാണ് ആന്റി റാഗിങ് സ്ക്വാഡിന്റെ അന്തിമ റിപ്പോർട്ടിലെ വെളിപ്പെടുത്തൽ. ഹോസ്റ്റലിലെ പാചകക്കാരൻ സംഭവങ്ങൾക്കുശേഷം ജോലി രാജിവച്ചെന്നും, ക്യാംപസിലെ സുരക്ഷാ ജീവനക്കാരിൽ ചിലർ സ്ക്വാഡിനു മൊഴി നൽകാൻ തയാറായില്ലെന്നും റിപ്പോർട്ടിലുണ്ട്. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ നിയമോപദേശം തേടിയശേഷം അന്തിമ റിപ്പോർട്ട് വി.സിക്ക് നൽകാനാണ് തീരുമാനം.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *