May 11, 2026

കൃഷി വിജ്ഞാന കേന്ദ്രം ഉപരോധിച്ച് യൂത്ത് കോൺഗ്രസ്

0
Img 20240323 195214
By ന്യൂസ് വയനാട് ബ്യൂറോ

അമ്പലവയൽ: ഒ‍ാഡിറ്റ് റിപ്പോർട്ടിൽ ഗുരുതര പിഴവുകൾ കണ്ടെത്തിയ കൃഷി വിജ്ഞാന കേന്ദ്രം മുൻ മേധാവി ഡോ .എൻ.ഇ സഫിയയെ ഉപരോധിച്ച് യൂത്ത് കോൺഗ്രസ്. പ്രവർത്തകരെ അമ്പലവയൽ പെ‍ാലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഒ‍ാഡിറ്റ് റിപ്പോർട്ടിലെ ഗുരുതര ക്രമക്കേടുകൾ മറക്കാൻ, വ്യാജരേഖകളും ബില്ലുകളും തെളിവും ഉണ്ടാക്കുകയാണ് ദിവസങ്ങളായി ഒ‍ാഫിസിൽ ഡോ. എൻ.ഇ. സഫിയയുടെ നേതൃത്വത്തിൽ നടക്കുന്നതെന്ന് ആരോപിച്ചാണ് യൂത്ത് കോൺഗ്രസ് ഉപരോധിച്ചത്.

ഒരു മണിക്കൂറോളം തുടർന്ന ഉപരോധത്തിനിടെ പെ‍ാലീസിന്റെ സാന്നിധ്യത്തിൽ കേന്ദ്രം മേധാവിയുമായി ചർച്ച നടത്തിയെങ്കിലും, പരാജയപ്പെട്ടതോടെ പ്രവർത്തകർ സമരം തുടരുകയായിരുന്നു. ഇതിനിടെ കൂടുതൽ പോലീസ് സ്ഥലത്തെത്തി  പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. സംഭവത്തിൽ ഇനിയും സമരം തുടരുമെന്ന് യൂത്ത് കോൺഗ്രസ് അറിയിച്ചു.

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അമൽ ‍ജോയ്, ജില്ലാ ജനറൽ സെക്രട്ടറി ജിനു കോളിയാടി, നിയോജക മണ്ഡലം പ്രസിഡന്റ് കെ.എം നൗഫൽ, നിയോജക മണ്ഡലം സെക്രട്ടറി സ്റ്റാനി ജോസഫ്, തോമാട്ടുചാൽ മണ്ഡലം പ്രസിഡന്റ് കെ.ടി ഷമീർ എന്നിവർ ഉപരോധ സമരത്തിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *