June 15, 2026

ഫ്ലൈ ഹൈ പഠനയാത്ര ഉദ്ഘാടനം ചെയ്തു

0
Img 20240324 090047
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി : സുൽത്താൻ ബത്തേരി നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടിക വർഗ വിദ്യാർത്ഥികളുടെ മത്സര പരീക്ഷാ പരിശീലനം നൽകുന്നതിന് ആരംഭിച്ച, ഫ്ലൈ ഹൈ പദ്ധതിയിൽ ഉൾപ്പെടുന്ന 7 , 8 , 9, ക്ലാസുകളിലെ വിദ്യാർത്ഥികളുടെ പഠനയാത്ര ഫ്ലൈ ഹൈ പി.ടി.എ. പ്രസിഡൻ്റ് വി.എം. സുധി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് വിമാനത്താവളം, ബേപ്പൂർ ബോട്ട് യാത്ര, മെഡികൽ കോളേജ്, നക്ഷത്ര ബംഗ്ലാവ്, കാപ്പാട് ബീച്ച് എന്നീ സ്ഥലങ്ങളിലേക്കാണ് പഠനയാത്ര സംഘടിപ്പിക്കുന്നത്. വിദൂരവും ദുർഘടവും മായ പട്ടിക വർഗ സങ്കേതങ്ങളിൽ താമസിക്കുന്ന 21 പ്രാക്തന ഗോത്ര വർഗകുട്ടികൾ അടക്കം 39 പേരാണ് യാത്ര പോകുന്നത്. അധ്യാപകർ , രക്ഷിതാക്കൾ , ഊരു കൂട്ട വോളണ്ടിയേർസ് എന്നിവർ യാത്രയെ അനുഗമിക്കുന്നുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *