May 9, 2024

രാഹുൽ ഗാന്ധിക്ക് യാത്രയയപ്പും മോദിക്ക് വരവേൽപ്പും നൽകാൻ വയനാട് ഒരുങ്ങി: കെ.സുരേന്ദ്രൻ

0
Img 20240326 202256

കല്‍പ്പറ്റ: എംപി എന്ന നിലയില്‍ രാഹുല്‍ ഗാന്ധി പൂര്‍ണ്ണ പരാജയമായിരുന്നെന്ന് വയനാട് ലോക്‌സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍. രാജ്യത്തെ തന്നെ സമുന്നതനായ നേതാവ് എന്ന പേരിലാണ് കഴിഞ്ഞ വര്‍ഷം രാഹുലിനെ വയനാടന്‍ ജനത മൃഗീയ ഭൂരിപക്ഷം നല്‍കി വിജയിപ്പിച്ചത്. രാജ്യത്തെ മുന്‍നിര നേതാക്കളില്‍ ഒരാള്‍ ആയിട്ടും വയനാടിന് വേണ്ടി പലതും ചെയ്യാന്‍ കഴിയുമായിരുന്നിട്ടും, അദ്ദേഹം അതില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറുകയാണ് ചെയ്തത്.

 

ഇത്തവണ രാഹുല്‍ ഗാന്ധിക്ക് യാത്രയയപ്പ് നല്‍കാനും, മോദിക്ക് വരവേല്‍പ്പ് നല്‍കാനും വയനാടന്‍ ജനത കാത്തിരിക്കുകയാണ്. വയനാട് വികസനം ദാഹിക്കുകയാണെന്നും കൽപ്പറ്റയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. വയനാടിന്റെ വികസനത്തിന് നേതൃത്വം നല്‍കാന്‍ നരേന്ദ്രമോദി സര്‍ക്കാരിനേ കഴിയുകയുള്ളൂ.

 

താന്‍ ഭാഗികമായി വയനാട്ട്കാരനാണ്. പത്ത് വര്‍ഷത്തോളം വയനാട്ടിലെ ആദിവാസി മേഖലകളില്‍ പൂര്‍ണ്ണസമയം പ്രവര്‍ത്തിച്ചിരുന്ന ആളാണ് താന്‍. അതിനാല്‍ തന്നെ വയനാടിന്റെ ഒരോ സ്പന്ദനവും തിരിച്ചറിയാന്‍ കഴിയും.

 

ഇടത് വലത് മുന്നണികളിലെ സ്ഥാനാര്‍ത്ഥികള്‍ വയനാട്ടുകാര്‍ക്ക് അപ്രാപ്യരാണ്. എന്നാല്‍ താന്‍ വിളിപ്പുറത്തുള്ള ആളാണ്. വയനാട്ടില്‍ വികസനം എത്തിക്കാന്‍ എന്നെ പോലെ സാധാരണക്കാരനേ കഴിയൂവെന്നും സുരേന്ദ്രന്‍ പറഞ്ഞു. വയനാട്ടിലെ ജനങ്ങള്‍ എന്‍ഡിഎയെ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കും. അതിനാല്‍ തന്റെ വിജയം ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *