April 27, 2024

ഏപ്രിൽ ഒന്ന് വരെ സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത: കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്

0
Img 20240328 160115

കൽപ്പറ്റ: വേനൽ ചൂട് വരും ദിവസങ്ങളിലും വർദ്ധിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മാർച്ച് 28 മുതൽ ഏപ്രിൽ ഒന്നുവരെ പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം എന്നീ 10 ജില്ലകൾക്കാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയത്.

 

മാർച്ച് 28 വരെയായിരുന്നു ഉയർന്ന താപനില മുന്നറിയിപ്പ് നൽകിയിരുന്നത്. ഇന്ന് ഉച്ചയ്ക്കാണ് പുതുക്കിയ താപനില മുന്നറിയിപ്പ് പുറത്തിറക്കിയതോടെ ഏപ്രിൽ ഒന്ന് വരെ സാധാരണയെക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

ഏപ്രിൽ ഒന്ന് വരെ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ 39°C വരെ ഉയർന്ന താപനില ഉണ്ടാകാമെന്നും, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ 38°C വരെയും, ആലപ്പുഴ,എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37°C വരെയും, തിരുവനന്തപുരം ജില്ലയിൽ 36°C വരെയും താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ മാർച്ച് 28 മുതൽ ഏപ്രിൽ 1 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *