April 27, 2024

മഞ്ഞ കൊന്ന കാടുകളിൽ നിന്ന് ഉന്മൂലനം ചെയ്യണം: ഗ്രീൻസ് വൈൽഡ് ലൈഫ് ലവേഴ്സ് ഫോറം

0
Img 20240328 160646

ബത്തേരി: ഏക വിളതോട്ടങ്ങൾ മുറിച്ചുമാറ്റി തദ്ദേശീയ മരങ്ങൾ വെച്ചുപിടിപ്പിക്കുന്നതിലൂടെ വന്യജീവി ശല്യത്തിന് പരിഹാരമാകുമെന്ന് നട്ടു പിടിപ്പിച്ച വനംവകുപ്പ് ഉദ്യോഗസ്ഥർ തന്നെ പറയുന്നു. വനങ്ങളിൽ തീറ്റയുടെ ലഭ്യതക്കുറവാണ് മൃഗങ്ങൾ കാടിറങ്ങുന്നതിനൊരു കാരണം. മഴ കുഴി നിർമിച്ചും, പരിപാലിച്ചും വളർത്തുന്ന വിദേശ സസ്യങ്ങ ൾ വനത്തിനുള്ളിലെ അരുവികളും, നീരുറവകളും, വറ്റുന്നതിനും സ്വാഭാവിക സസ്യങ്ങളും, അടിക്കാടുകളും നശിക്കുന്നതിനും കാരണമാകും.

1980-കളിലാണ് സെന്ന സ്പെക്ടാബിലിസ് എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന മഞ്ഞക്കൊന്ന വനംവകുപ്പിന്റെ സാമൂഹ്യ വനവത്ക്കരണ വിഭാഗം നട്ടുപിടിപ്പിച്ചത്. വയനാടൻ കാടുകളിൽ ഇത് വലിയതോതിൽ പടർന്നു. മൃഗങ്ങൾ മഞ്ഞക്കൊന്നയുടെ ഇല ഭക്ഷിക്കാറില്ല. സസ്യങ്ങൾക്കും മൃഗങ്ങൾക്കും ഒരുപോലെ ഹാനികരമാണ് ഇത്. കാടിനു ഭീഷണിയായ മഞ്ഞക്കൊന്ന നീക്കം ചെയ്ത് തമിഴ്നാട് വനംവകുപ്പ് മുന്നേറുമ്പോൾ, ഇനിയും എവിടെയും എത്താതെ നിൽക്കുകയാണ് കേരളം. കോടിക്കണക്കിനു രൂപയുടെ പല പദ്ധതികളും ആവിഷ്കരിച്ചെങ്കിലും യാതൊരു വിധ പരിഹാരവും ഇത് വരെ നടന്നിട്ടില്ല. പേരിനു വേണ്ടി മാത്രം ചിലയിടങ്ങളിൽ തൊലി ചെത്തിയും വെട്ടിയും ചില പ്രവർത്തികൾ നടത്തിയത് കാണാം.

ഗ്രീൻസ് വൈൽഡ് ലൈഫ് ലോവേർസ് ഫോറം ചെയർമാൻ വയനാട് ബത്തേരി സ്വദേശിയായ റഷീദ് ഇമേജും, പ്രവർത്തകരും ഏതാണ്ട് 12 വർഷങ്ങൾക്കു മുൻപ് തന്നെ ഈ അപകടം തിരിച്ചു അറിയുകയും, പല വിധ ക്യാമ്പയിനിങ്ങളൂടെ മുന്നറിയിപ്പ് നൽകുകയുണ്ടായി. പരിസ്ഥിതി ദിനത്തിൽ തന്നെ മഞ്ഞക്കൊന്ന മരം വെട്ടി മാറ്റി മാതൃക കാണിച്ചു വെങ്കിലും ഈ മരത്തിന്റെ അപകട സാധ്യത മനസിലാക്കാതെ പോയി.

ഓരോ വേനൽക്കാലത്തും വരുന്ന മനുഷ്യ- മൃഗ സങ്കർഷങ്ങൾക്ക് കാരണം തേക്ക്, മഞ്ഞക്കൊന്ന, യുകാലിപ്റ്റസ്, സിൽവർ ഓക്, അരിപ്പൂ കാടുകൾ എന്നിവ മാത്രമാണ് കാരണം എന്ന് റഷീദ് ഇമേജ് പറയുന്നു. പരിഹാരമായി ഇത്തരം മരങ്ങൾ ഒഴിവാക്കി ആ വരുമാനം കൊണ്ട് 10 വർഷം കൊണ്ട് 100 വർഷത്തെ വളർച്ചയെത്തുന്ന സ്വാഭാവിക വനം വളർത്തി എടുക്കുന്ന മിയവാക്കി ഫോറെസ്റ്റുകൾ മാത്രമേ പരിഹാരമുള്ളൂ എന്നും അതിനു വേണ്ടുന്ന എല്ലാ സഹായങ്ങളും നൽകാം എന്നും അദ്ദേഹം പറയുകയുണ്ടായി. അല്ലാതെ ഇപ്പോൾ വനം വകുപ്പ് ചെയ്യുന്നത് പോലെ തൈകൾ വെച്ച് പിടിപ്പിച്ചാൽ ഒരു പാട് കാലങ്ങൾ എടുക്കും എന്ന് മനസിലാക്കാതെയാണ് ഓരോ പ്രവർത്തികളും നടക്കുന്നത്.

സോഷ്യൽ ഫോറെസ്റ്ററി ഇനി മേലിൽ തേക്ക് തൈകൾ വിതരണം ചെയ്യുകയാണേൽ ജന പങ്കാളിതത്തോട് കൂടെ അത് തടയുവാനും തയ്യാറാണ് എന്ന് അദ്ദേഹം കൂട്ടി ചേർത്തു. 100 വർഷത്തെ വളർച്ചയെത്തുന്ന സ്വാഭാവിക വനം വളർത്തി എടുക്കുന്ന മിയവാക്കി ഫോറെസ്റ്റുകൾ മാത്രമേ പരിഹാരമുള്ളൂ എന്നും അതിനു വേണ്ടുന്ന എല്ലാ സഹായങ്ങളും നൽകാം എന്നും അദ്ദേഹം പറയുകയുണ്ടായി. അല്ലാതെ ഇപ്പോൾ വനം വകുപ്പ് ചെയ്യുന്നത് പോലെ തൈകൾ വെച്ച് പിടിപ്പിച്ചാൽ ഒരു പാട് കാലങ്ങൾ എടുക്കും എന്ന് മനസിലാക്കാതെയാണ് ഓരോ പ്രവർത്തികളും നടക്കുന്നത്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *