April 27, 2024

ഭാര്യയെ വാക്കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

0
Img 20240328 211304

പടിഞ്ഞാറത്തറ: ഭാര്യയെ വാക്കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. കൂവളത്തോട് കോളനിയിലെ ബി. ബാലനെ(41) യാണ് പടിഞ്ഞാറത്തറ ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ പി. നളിനാക്ഷന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇയാൾ സ്ഥിരമായി ഭാര്യയുമായി വഴക്ക് കൂടാറുണ്ടായിരുന്നു. ഇന്ന് രാവിലെ ഇയാൾ ഭാര്യയുമായുണ്ടായ വഴക്കിനെ തുടർന്ന് വാക്കത്തി കൊണ്ട് വെട്ടുകയായിരുന്നു. കൈ കൊണ്ട് തടഞ്ഞതിൽ ഇടതു കൈക്ക് മുറിവേറ്റു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *