May 18, 2026

ഇന്ത്യൻ ക്രിക്കറ്റ്‌ താരം മിന്നുമണിയെ സന്ദർശിച്ച് കെ സുരേന്ദ്രൻ 

0
Img 20240330 142012
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ക്രിക്കറ്റ് താരം മിന്നുമണിയെ സന്ദർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷനും 2024 പൊതു തെരഞ്ഞെടുപ്പ് വയനാട് നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർത്ഥിയുമായ കെ സുരേന്ദ്രൻ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് കെ സുരേന്ദ്രൻ ക്രിക്കറ്റ്‌ താരമായ മിന്നു മണിയുടെ വീട്ടിലെത്തിയത്.

വീട്ടിലെത്തിയ സ്ഥാനാർത്ഥിയെ താമര ചിത്രമുള്ള ഷോൾ അണിയിച്ചാണ് താരം സ്വീകരിച്ചത്. മിന്നു മണിയും കുടുംബവുമൊരുക്കിയ ഉച്ചവിരുന്നിലും അദ്ദേഹം പങ്കെടുത്തു. രാജ്യത്തിനായി മികച്ച പ്രകടനം കാഴ്‌ച വയ്ക്കുന്ന മിന്നുവിനുള്ള ബിജെപിയുടെ ഉപഹാരവും സംസ്ഥാന അധ്യക്ഷൻ കൈമാറി.

സ്ത്രീശക്തി സമ്മേളനത്തിൽ പങ്കെടുത്തപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി മിന്നുമണിയെ ആശീർവദിച്ച ചിത്രമാണ് ഉപഹാരമായി നൽകിയത്. പ്രധാനമന്ത്രിയുടെ വാത്സല്യ പുത്രി എന്നാണ് സുരേന്ദ്രൻ മിന്നുവിനെ വിശേഷിപ്പിച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *