April 29, 2024

മാലിന്യ സംഭരണ കേന്ദ്രങ്ങളില്‍ പരിശോധന നടത്തി

0
Img 20240330 142526

കൽപ്പറ്റ: മാലിന്യ സംസ്‌കരണ കേന്ദ്രങ്ങളില്‍ തീപിടുത്ത സാഹചര്യം ഒഴിവാക്കുന്നതിനുള്ള സുരക്ഷാ മുന്‍കരുതലുകളും സജ്ജീകരണങ്ങളും വിലയിരുത്തുന്നതിന് ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍മാര്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലയില്‍ പരിശോധന നടത്തി. തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് പരിശോധന.

നൂല്‍പ്പുഴ, അമ്പലവയല്‍, മൂപ്പൈനാട്, മേപ്പാടി, പൊഴുതന, തൊണ്ടര്‍നാട്, തവിഞ്ഞാല്‍, എടവക, കണിയാമ്പറ്റ, പൂതാടി, പുല്‍പ്പള്ളി എന്നീ തദ്ദേശ സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. സുരക്ഷിതമായ എം.സി.എഫ് ഇല്ലാത്തതും ഏജന്‍സികള്‍ സമയബന്ധിതമായി മാലിന്യം നീക്കം ചെയ്യാത്തതും അപകട സാധ്യതയുള്ളതായി കണ്ടെത്തി.

അഗ്നിശമനോപകരണം, അപകട സാഹചര്യങ്ങളില്‍ മാലിന്യ സംഭരണ കേന്ദ്രങ്ങളിലേക്ക് വാഹനം എത്താന്‍ ആവശ്യമായ വഴി സൗകര്യം, സുരക്ഷിതമായ വയറിംഗ്, ആവശ്യമായ ജല ലഭ്യത എന്നിവയാണ് ടീം അംഗങ്ങള്‍ പരിശോധിച്ചത്. അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തില്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അതത് പരിധിയിലെ മാലിന്യ സംഭരണ കേന്ദ്രങ്ങളില്‍ തീപിടുത്തം തടയുന്നതിനാവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം.

ജില്ലയിലെ മുഴുവന്‍ തദ്ദശസ്ഥാപനങ്ങളിലും വരും ദിവസങ്ങളില്‍ പരിശോധന നടത്തുമെന്നും വീഴ്ച കണ്ടെത്തിയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും തദ്ദേശ സ്വയംഭരണ ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *