May 18, 2026

നെടുമ്പാല റോഡരികിൽ അടിക്കാടുകൾക്ക് തീ പിടിച്ചു 

0
20240330 164108
By ന്യൂസ് വയനാട് ബ്യൂറോ

 

മേപ്പാടി : മൂപ്പനാട് ജംങ്ഷനിൽ നിന്ന് നെടുമ്പാല ഇറക്കത്തിൽ എ.കെ.എസ്. ഭൂസമരകേന്ദ്രത്തോട് ചേർന്ന് റോഡരികിലെ അടിക്കാടുകൾക്ക് തീ പിടുത്തം . തീ പടരുന്നതു കണ്ട ടൗണിലെ ഏതാനും ഓട്ടോഡ്രൈവർമാർ തീ കെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് വിവരമറിയിച്ചതനുസരിച്ച് കൽപ്പറ്റ നിന്ന് ഫയർഫോഴ്‌സ് എത്തി തീ അണച്ചതിനാൽ കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവായി.ഉച്ച കഴിഞ്ഞ് 2.45 ഓടെയായിരുന്നു തീപിടുത്തമുണ്ടായത്. അശ്രദ്ധമായി ആരോ സിഗരറ്റ് കുറ്റി വലിച്ചെറിഞ്ഞതാണ് തീപിടുത്തത്തിന് കാരണമെന്ന് കരുതുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *