June 11, 2026

സിദ്ധാർത്ഥൻ കേസ്: മുഖ്യമന്ത്രി പറഞ്ഞു പറ്റിച്ചുവെന്ന് സിദ്ധാർത്ഥന്റെ പിതാവ്

0
Img 20240331 115656
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: സംസ്ഥാന ആഭ്യന്തര വകുപ്പ് കൂടെ കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ പറഞ്ഞു പറ്റിച്ചെന്ന് സിദ്ധാർഥൻ്റെ പിതാവ് അരോപിച്ചു. പ്രതിയായ അക്ഷയ് എം.എം മണിയുടെ ചിറകിനടിയിലാണെന്നും പ്രതികളെ എന്തിന് സംരക്ഷിക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു. എല്ലാത്തിനും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി മറുപടി പറയണം. നീതി ലഭിക്കുന്നില്ലങ്കിൽ ക്ലിഫ് ഹൗസിന് മുന്നിൽ താൻ സമരം നടത്തും. മകന് നീതി ലഭിക്കുന്നതിനായി ഏതറ്റം വരേയും പോകാൻ തയ്യാറാണെന്നും അദേഹം മാധ്യമങ്ങളോട് പറഞ്ഞു. എസ്എഫ്ഐ സംസ്‌ഥാന സെക്രട്ടറി ആർഷോയെ പ്രതിചേർത്ത് കേസ് എടുക്കണമെന്നും ആവശ്യപ്പെട്ടു. മർദനം ചിത്രീകരിച്ച പെൺകുട്ടികളെ എന്തു കൊണ്ട് ചോദ്യം ചെയ്യുന്നില്ലെന്നും സിദ്ധാർഥന്റെ അച്ഛൻ ചോദിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *