May 20, 2024

ചുട്ടുപൊള്ളുന്ന വേനൽ; പക്ഷികൾക്ക് കരുതലായി വിദ്യാർത്ഥികൾ

0
Img 20240331 115405

പുൽപ്പള്ളി: ചുട്ടുപൊള്ളുന്ന വേനലിനെ അതിജീവിക്കാൻ മനുഷ്യർ വിവിധ മാർഗങ്ങൾ തേടുമ്പോൾ ദാഹജലത്തിനായി അലയുന്ന പക്ഷികൾക്ക് ദാഹജലം കൊടുത്ത് സഹജീവികളോടുള്ള കരുതലിൻന്റേയും കാരുണ്യത്തിന്റേയും മാതൃകയാവുകയാണ് ഒരു കൂട്ടം വിദ്യാർഥികൾ. പുൽപ്പള്ളി എസ്.എൻ.ഡി.പി. യോഗം ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർഥികളാണ് പക്ഷികൾക്ക് ദാഹജലമൊരുക്കി കാരുണ്യം പകരുന്നത്.

കത്തുന്ന വേനലിലും കോളേജ് മൈതാനിയിലെ മരങ്ങളിലിരുന്ന് പക്ഷികൾക്ക് ഇഷ്ടംപോലെ വെള്ളം കുടിക്കാം. കോളേജ് വളപ്പിലെ മരങ്ങളിലെല്ലാം പക്ഷികൾക്കായി വെള്ളമൊരുക്കിയിട്ടുണ്ട്. കോളേജിലെ വുമൺ സെല്ലിന്റേയും എൻ.എസ്.എസ്. യൂണിറ്റിന്റേയും നേതൃത്വത്തിലാണ് കുരുവികൾക്കൊരു കുമ്പിൾ എന്ന പേരിൽ ഈ ഉദ്യമം നടപ്പാക്കുന്നത്. കോളേജ് അങ്കണത്തിൽ, മൺചട്ടികളിൽ വെള്ളം നിറച്ച് മരങ്ങളിൽ കെട്ടിയിടും. ദിവസവും വെള്ളം നിറയ്ക്കും. പരിശോധനയ്ക്കും മേൽനോട്ടത്തിനുമായി അധ്യാപകരുമുണ്ട്. കോളേജ് പ്രിൻസിപ്പൽ ഡോ.കെ.പി. സാജു ഉദ്ഘാടനം ചെയ്‌തു. സ്വാതി ബിനൂസ്, അലക്സ് മണ്ടാനത്ത്, അജിൽ സലി തുടങ്ങിയവർ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *