July 9, 2026

പുസ്തക പ്രകാശനം നടത്തി

0
Img 20240331 140438
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട: ശശി വെള്ളമുണ്ടയുടെ പുതിയ കവിതാ സമാഹാരമായ ‘മഴ നനഞ്ഞ മരങ്ങള്‍’ കവി വീരാന്‍കുട്ടി കഥാകൃത്ത് കെ.ടി ബാബുരാജിന് നല്‍കി പ്രകാശനം ചെയ്തു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ സുധീറിന്റെ അധ്യക്ഷതയില്‍ ചടങ്ങ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.

കവി ജിത്തു തമ്പുരാന്‍ പുസ്തകം പരിചയപ്പെടുത്തി. ആദ്യ വില്‍പ്പന എഴുത്തുകാരി പ്രീത പ്രിയദര്‍ശിനി കവി സാദിര്‍ തലപ്പുഴയ്ക്ക് നല്‍കി നിര്‍വഹിച്ചു. ഷാജന്‍ ജോസ്, സതീഷ് ബാബു, സ്റ്റെല്ല മാത്യു, ആയിഷ, ചാര്‍ലി ജോസ്, പ്രവീണ്‍, സിന്ധു ചെന്നലോട്, മുസ്തഫ ദ്വാരക തുടങ്ങി സാഹിത്യ സാംസ്‌കാരിക മേഖലകളിലെ നിരവധിപേർ ചടങ്ങില്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *