നാളെ ഏപ്രിൽ ഒന്ന്; പുതിയ സാമ്പത്തിക വർഷത്തിന് ആരംഭം: നികുതി, ഫീസ് വർധനയും ഇളവുകളും പ്രാബല്യത്തിൽ വരും; അറിയാം ചില സുപ്രധാന മാറ്റങ്ങൾ
കൽപ്പറ്റ: ജനങ്ങളുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്വാധീനം ചെലുത്തിയ സുപ്രധാന സാമ്പത്തിക പരിഷ്ക്കാരങ്ങൾക്ക് കഴിഞ്ഞ സാമ്പത്തിക വർഷം സാക്ഷ്യം വഹിച്ചു. 1867ൽ ബ്രിട്ടീഷ് സർക്കാർ പ്രയോഗത്തിൽ കൊണ്ടുവന്നതാണ് ഏപ്രിൽ ഒന്ന് മുതൽ മാർച്ച് 31 വരെ നീളുന്ന സാമ്പത്തിക വർഷം.
നോക്കാം പുതിയ സാമ്പത്തിക വർഷത്തിലെ സുപ്രധാന മാറ്റങ്ങൾ:
സംസ്ഥാന ബജറ്റില്‍ നിര്‍ദേശിച്ച നികുതി, ഫീസ് വര്‍ധനയും ഇളവുകളും നാളെ മുതല്‍ പ്രാബല്യത്തില്‍ വരുമെന്നതാണ് ഏറെ പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്ന്.
കോടതി ഫീസുകള്‍ നാളെ മുതല്‍ ഉയരും,
ഭൂമി പണയം വെച്ച് വായ്പ എടുക്കുന്നതിനും ചിലവ് കൂടും.
സ്വന്തമായി വൈദ്യുതി ഉല്‍പാദിപ്പിക്കുന്നവര്‍ക്കുള്ള തീരുവ വര്‍ധനവും നാളെ മുതല്‍ നിലവില്‍ വരും.സ്വയം വൈദ്യുതി ഉത്പാദിപ്പിക്കുന്നവര്‍ക്കുള്ള തീരുവ യൂണിറ്റിന് 1.2 പൈസയില്‍ നിന്നും 15 പൈസയായിട്ടായിരിക്കും ഉയരുക.
ചെക്ക് കേസിനും വിവാഹ മോചന കേസിനും ഇനി മുതല്‍ ഫീസ് കൂടും.
റബറിന്‍റെ താങ്ങുവില 170 രൂപയില്‍ നിന്ന് 180 രൂപയാകും.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിഎയിലും പെൻഷൻകാര്‍ക്ക് ഡിആറിലും രണ്ട് ശതമാനം വര്‍ധനവും നാളെ മുതല്‍ പ്രാബല്യത്തിലാകും.
പാട്ടക്കരാറിന് നാളെ മുതല്‍ ന്യായവില അനുസരിച്ച് സ്റ്റാന്പ് ഡ്യൂട്ടി നല്‍കണം.
ടൂറിസ്റ്റ് ബസ് നികുതി കുറയും.
കുതിരാൻ തുരങ്കത്തിന് സമീപം പന്നിയങ്കരയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ടോള്‍ നിരക്ക് കൂടും.
2024 ഏപ്രിൽ ഒന്ന് മുതൽ 2025 മാർച്ച് 31 വരെ നീണ്ടു നിൽക്കുന്നതാണ് നാളെ ആരംഭിക്കുന്ന പുതിയ സാമ്പത്തിക വർഷം. 2023 – 2024 തൻ വർഷത്തിലെ അസ്സസ്മെന്റ് നാളെ മുതൽ ആരംഭിക്കുന്ന പുതിയ സാമ്പത്തിക വർഷത്തിൽ നടക്കും.





Leave a Reply