May 1, 2026

നരേന്ദ്രമോദിയുടെ കരങ്ങൾക്ക് കരുത്തുപകരാൻ വയനാട്ടുകാരും തയ്യാറാവും: കെ. സുരേന്ദ്രൻ

0
Img 20240331 201609
By ന്യൂസ് വയനാട് ബ്യൂറോ

കൽപറ്റ: അഴിമതിക്കെതിരായ മഹായുദ്ധത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്നും അദ്ദേഹത്തിൻ്റെ കരങ്ങൾക്ക് കരുത്തുപകരാൻ വയനാട്ടുകാരും തയ്യാറാവുമെന്നും വയനാട് എൻഡിഎ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ. വനം വന്യജീവി പ്രശ്നങ്ങൾ പരിഹരിക്കാൻ ശാശ്വത മാർഗ്ഗങ്ങൾ വേണം. അതിന് മോദി സർക്കാർ വീണ്ടും വരണം.

വന്യ ജീവി പ്രശ്നത്തിൽ വലയുകയാണ് വയനാട് . വലിയ പോരാട്ടങ്ങളുടെ പാരമ്പര്യമുള്ള സ്ഥലമാണ് വയനാട് . ബ്രിട്ടീഷുകാരെ വിറപ്പിച്ച പോരാളികളുടെ നാട്ടിലെ പോരാട്ടത്തിന് അതീവ പ്രാധാന്യമുണ്ട്. എഴുതിതള്ളാനുള്ള മണ്ഡലമല്ല വയനാട്. വന്യ ജീവി പ്രശ്നത്തിൽ ഉൾപ്പെടെ രാഹുൽ ഗാന്ധി ഇടപ്പെട്ടിട്ടില്ല. മാറ്റം വയനാട്ടിൽ അനിവാര്യമാണ്.

വയനാട്ടുകാരുടെ കൂടെ നിൽക്കുന്ന ഒരു എംപിയാണ് ഇവിടെ വേണ്ടതെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *