June 11, 2026

സമ്മർ ഫുട്ബോൾ പരിശീലനം ആരംഭിച്ചു

0
Img 20240403 203233
By ന്യൂസ് വയനാട് ബ്യൂറോ

മാടക്കര: പുതുതായി നിർമ്മിച്ച വിനയ ഫ്രീഡം ഫൗണ്ടേഷന്റെ കീഴിൽ മാടക്കരയിൽ പ്രവർത്തിക്കുന്ന ‘പെൺകളിക്കളം’ ഫ്ളഡ് ലൈറ്റ് സ്റ്റേഡിയത്തിൽ ഏപ്രിൽ 1 മുതൽ ഫുട്‌ബോൾ പരിശീലനം ആരംഭിച്ചു. പെൺകുട്ടികളിലെ കഴിവുകളെ കണ്ടത്തി പരിശീലിപ്പിക്കുന്ന ക്യാമ്പിൽ 50 പരം കുട്ടികൾ പരിശീലിക്കുന്നുണ്ട്.

സന്തോഷ് ട്രോഫി പോലീസ് താരവും നീലഗിരി കോളേജ് സ്പോർട്ട്സ് അക്കാദമി മെൻ്ററുമായ സി.എ. സത്യൻ, ഗോകുലം താരം മഞ്ജു എന്നിവരാണ് മുഖ്യ പരിശീലകർ. വിനയാസ് ഫ്രീഡം ഫൗണ്ടേഷൻ ഡയറക്ടർ വിനയ എൻ.എ,വിനയ ഫ്രീഡം ഫൗണ്ടേഷൻ സ്പോട്സ് കൺസൾട്ടൻ്റ് സരിൽ വർഗീസ് എന്നിവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *