കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനം നടത്തി
കൽപ്പറ്റ: ജില്ലാ ബാങ്കിൽ നിന്നും കേരള ബാങ്കിൽ നിന്നും റിട്ടയർ ചെയ്‌ത ജീവനക്കാരുടെ സംഘടനയായ കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയുടെ ഒമ്പതാം ജില്ലാ സമ്മേളനം കേരള ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.
കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് മുണ്ടേരി ഗംഗാധരൻ സമ്മേളനം ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന സെക്രട്ടറി രാജീവൻ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ആക്ടിങ് പ്രസിഡൻ്റ് പി. രാമകൃഷ്ണൻ പെൻഷൻ പറ്റിയ സഹകരണ ബാങ്ക് ജീവനക്കാർ അനുഭവിക്കുന്ന പ്രശ്‌ങ്ങളെ കുറിച്ച് വിശദീകരിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം ശശിധരൻ നായർ,അലി പള്ളിയാൽ, കെ വി ജോയി, മംഗലശ്ശേരി ശ്രീധരൻ, എന്നിവർ ചർച്ചയിൽ പങ്കെടുത്തു നിർത്തി വെച്ച ഡി.എ പുൻസ്ഥാപിക്കുക.
പെൻഷൻ കാലാനുസൃതമായി പുതുക്കുക, വയനാട്ടിലെ വന്യ മൃഗ ശല്യങ്ങളിൽ ഫലപ്രദമായ നടപടി സ്വീകരിക്കുക, പൂഴിത്തോട് – പടിഞ്ഞാറത്തറ ചുരമില്ല റോഡ് അനുവദിക്കുക എന്നീ പ്രമേങ്ങൾ യോഗം പാസ്സാക്കി.
വയനാട് കമ്മിറ്റി യുടെ പുതിയ പ്രസിഡൻ്റ് ആയി ജോയ് കെ വി, സെക്രട്ടറിയായി ശംഭു സി. എം എന്നിവരുടെ നേതൃത്വത്തിൽ പുതിയ കമ്മിറ്റി നിലവിൽ വന്നു. ശ്രീ. ശംഭു സി. എം. യോഗത്തിന് നന്ദി അറിയിച്ചു.





Leave a Reply