July 9, 2026

വാഹനാപകടം: ചെന്നലോട് കാർ താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു 

0
Img 20240413 144119
By ന്യൂസ് വയനാട് ബ്യൂറോ

ചെന്നലോട്: ചെന്നാലോട് കാർ അപകടത്തിൽപ്പെട്ടു. റോഡ് സൈഡിലെ താഴ്ചയിലേക്ക് കാർ മറിഞ്ഞാണ് അപകടമുണ്ടായത്. മലപ്പുറം പരപ്പനങ്ങാടി സ്വദേശികളാണ് വാഹനത്തിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. അപകടത്തിൽ പരിക്കേറ്റവരെ കൽപ്പറ്റ ഫാത്തിമ മാതാ മിഷൻ ആശുപത്രിയിലും, ലിയോ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വാഹനം ഓടിച്ചിരുന്ന തിരൂരങ്ങാടി സ്വദേശി ഗുൽസാർ (44) എന്നയാൾ കൽപ്പറ്റ ഫാത്തിമ മാതാ മിഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. കുളപ്രം സ്കൂൾ അധ്യാപകനാണ് ഗുൽസാർ.

ഫാത്തിമ ആശുപത്രിയിൽ ചികിത്സയിലിരുന്ന രണ്ട് കുട്ടികളെ മേപ്പാടി വിംസ് ആശുപത്രിയിലേക്ക് മാറ്റി. കൽപ്പറ്റ ലിയോ ആശുപത്രിയിൽ പ്രവേശിപ്പിച്ചയാളെ വിംസ് ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികൾ തുടങ്ങി എന്നാണ് വിവരം. നില ഗുരുതരമാണെന്ന റിപ്പോർട്ടുകളാണ് ലഭിക്കുന്നത്.

ഫാത്തിമ ആശുപത്രി അധികൃതരുടെ റെക്കോർഡ് അനുസരിച്ച് പ്രായ പൂർത്തിയായ ആറ് പേരും, രണ്ട് കുട്ടികളുമടക്കം എട്ട് പേരാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. ഗുൽസാർ (44), അദേഹത്തിന്റെ ഭാര്യ ജസീല, മൂത്ത മകൻ നസീൽ മുഹമ്മദ്‌ (17), ലെഹിൻ (3), ലൈഫ ( 7), ഗുൽസാറിന്റെ സഹോദരിയുടെ മക്കളായ ഫിൽസ (12), സിൽത്ത (11) എന്നിവരടങ്ങുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. കൂടുതൽ ആളുകൾ ഉണ്ടോ എന്നതിൽ വ്യക്തത വന്നിട്ടില്ല.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *