May 17, 2026

വൈത്തിരിയിൽ വാഹനപകടം; മൂന്ന്‌ പേർ മരിച്ചു 

0
Img 20240414 092739
By ന്യൂസ് വയനാട് ബ്യൂറോ

വൈത്തിരി: വൈത്തിരിയിൽ കാറും ബസ്സും കൂട്ടിയിടിച്ച് അപകടത്തിൽ രണ്ട്‌ പുരുഷന്മാരും ഒരു സ്ത്രീയും ഉൾപ്പെടെ മൂന്ന്‌ പേർ മരണപ്പെട്ടു. പരിക്കേറ്റ ഉടനെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഇന്ന്‌ രാവിലെ ആറരയോടെയാണ് അപകടം സംഭവിച്ചത്. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കാറും ബാഗ്ലൂരിലേക്ക് പോകുന്ന ബസ്സും ആണ് അപകടത്തിൽ പെട്ടത്.

മലപ്പുറം കുഴിമണ്ണ സ്വദേശികളായ ആമിന, ഇവരുടെ മക്കളായ ആബിദ്, അബ്ദുള്ള എന്നിവരാണ് മരിച്ചത്. ആമിനയുടെ മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രിയിലും, മക്കളുടെ മൃതദേഹങ്ങൾ കൽപ്പറ്റ കൈനാട്ടി ജനറൽ ആശുപത്രിയിലുമാണുള്ളത്. ആമിനയുടെ ഭർത്താവ് ഉമ്മറടക്കമുള്ള പരിക്കേറ്റവരെ മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *