April 30, 2024

കണിക്കൊന്നകൾ പൂത്തുലയുന്ന ഗൃഹാതുര സ്മരണകളുമായി ഇന്ന് വിഷു ആഘോഷിക്കും

0
Img 20240414 091610
  • നന്ദിത പി.എം

കൽപ്പറ്റ: കേരളീയരുടെ പ്രധാന ആഘോഷമാണ് വിഷു. മലയാള മാസം മേടം ഒന്നിനാണ് കാർഷിക ഉത്സവമായ വിഷു ആഘോഷിക്കുന്നത്. അടുത്ത ഒരു കൊല്ലത്തെ കുറിച്ചാണ് വിഷുവിലൂടെ ജനങ്ങൾ ചിന്തിക്കുന്നത്.വിഷുവിന് ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങൾ അടുത്ത ഒരു കൊല്ലക്കാലം നിലനിൽക്കുന്നു എന്നാണ്‌ വിശ്വാസം. കേരളത്തിൽ ശ്രീകൃഷ്ണൻ്റെ ആരാധനയുമായി ബന്ധപ്പെട്ട് വിഷുവിന് പ്രാധാന്യമുണ്ട്.

വിഷുവിന്റെ കൃത്യം ചരിത്രവും നാൾവഴികളും ലഭിക്കുക പ്രയാസമേറിയ കാര്യമാണ്. എന്നാൽ ചേരമാൻ പെരുമാൾ താഴ്വഴിയിൽ എഡി 844 ജീവിച്ചിരുന്നതായി കണക്കാക്കപ്പെടുന്ന സ്ഥാണു രവി എന്ന രാജാവിന്റെ കാലവുമായി ബന്ധപ്പെട്ടാണ് ഈ ആഘോഷത്തിന്റെ തുടക്കം മനസ്സിലാക്കുന്നത്.

ഗണിതശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ കാലഗണന നടത്തുന്ന രീതിയും വിഷു ആഘോഷവുമായി ബന്ധമുണ്ട്. രാവും പകലും തുല്യ ദൈർഘ്യമുള്ള ദിനമായാണ് മേടം ഒന്നിലെ വിഷുവിനെ കണക്കാക്കുന്നത്.

ജ്യോതിശാസ്ത്രപരമായ ഇത്തരം കാര്യങ്ങൾ പ്രതിപാദിക്കുന്ന ‘ശങ്കരനാരായണീയം’ എന്ന കൃതിയുടെ കാലവും സ്ഥാണു രവിയുടെ കാലവും ഒന്നാണ് എന്നതാണ് പ്രാഥമികമായി വിഷുവിന്റെ കാലം നിർണ്ണ യിക്കുന്നതിലെത്തിചേരുന്നത്.

ഇതിനുപുറമേ ചേരമാൻ പെരുമാൾ രാജവംശത്തിലെ ഭാസ്‌കര രവിവർമ്മന്റെതായി കണ്ടെടുത്ത ശിലാ ശാസനയിലും വിഷുവിനെ കുറിച്ച് പരാമർശമുള്ളതായി ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.

ജ്യോതിശാസ്ത്രത്തിൽ വിഷു ദിനത്തിൽ സൂര്യൻ ഭൂമധ്യ രേഖക്ക് മുകളിൽ നിൽക്കുന്നു എന്ന് പറയപ്പെടുന്നു.

വിഷു എന്നാൽ തുല്യമായത് എന്നാണ് അർത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം. മേടം ഒന്നിന് മേട വിഷുവും തുലാം ഒന്നിനു തുലാ വിഷുവും ഉണ്ട്.ഒരു രാശിയിൽനിന്നും അടുത്ത രാശിയിലേക്ക് സൂര്യൻ പോകുന്നതിനെ സംക്രാന്തി എന്നു പറയുന്നു.

ഐശ്വര്യം നിറച്ച് ഒരു വിഷുക്കാലം കൂടി വരവായി. നാടെങ്ങും വിഷുവിനായുള്ള മുന്നൊരുക്കങ്ങളിലാണ്. കണിവെച്ചും, കൈനീട്ടം നൽകിയും വിഷുക്കോടി നൽകിയും വിഷു സദ്യ കഴിച്ചുമൊക്കെയാണ് വിഷു ദിനം ആഘോഷിക്കാറുള്ളത്. ഏപ്രിൽ 14 ഞായറാഴ്ചയാണ് ഇത്തവണത്തെ വിഷു.

കണികാണാൻ നാടൊരുങ്ങുമ്പോൾ അറിയാം വിഷുവും ഐതീഹ്യവും. വിഷുവുമായി ബന്ധപ്പെട്ട് രണ്ട് ഐതിഹ്യങ്ങളാണ് ഉള്ളത്.

ശ്രീകൃ‍ഷ്ണനുമായി ബന്ധപ്പെട്ടും ശ്രീരാമനുമായി ബന്ധപ്പെട്ടും. നരകാസുര വധവുമായി ബന്ധപ്പെട്ടും രാവണ വധവുമായി ബന്ധപ്പെട്ടും രണ്ട് ഐതിഹ്യങ്ങളാണ് വിഷുമായി ബന്ധപ്പെട്ട് ഉള്ളത്. നരകാസുരന്റെ ഉപദ്രവും സഹാക്കാൻ വയ്യാതെ വന്നപ്പോൾ ശ്രീകൃഷ്ണനും ഗരുഡനും സത്യഭാമയും ചേർന്ന് അസുരന്മാരോട് യുദ്ധം ചെയ്തു. യുദ്ധത്തിൽ നരകാസുരൻ, മുരൻ. താമ്രൻ, അന്തരീക്ഷൻ, ശ്രാവണൻ, വസു, വിഭാസു, നഭ സ്വാൻ, അരുണൻ തുടങ്ങിയ അസുരന്മാരെയെല്ലാം നിഗ്രഹിച്ച് ശ്രീകൃഷണൻ വിജയം നേടി.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *