സബ് ജൂനിയര്‍ ഫുട്‌ബോള്‍ സെലക്ഷന്‍ ട്രയല്‍സ് ഏപ്രില്‍ 20 ന്
കല്‍പ്പറ്റ: കേരള സംസ്ഥാന ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുതിനുള്ള വയനാട് ജില്ലാ ടീമിനെ തെരഞ്ഞെടുക്കുതിനുള്ള സബ് ജൂനിയര്‍ ബോയ്‌സ് സെലക്ഷന്‍ ട്രയല്‍സ് 2024 ഏപ്രില്‍ 20 ന് ശനിയാഴ്ച രാവിലെ ഏഴ് മണി മുതല്‍ വിവധ കേന്ദ്രങ്ങളിലായി സംഘടിപ്പിക്കുന്നു. പ്രായ പരിധി 2011 ജനുവരി ഒന്നിനും 2012 ഡിസംബർ 31നും ഇടയില്‍ ജനിച്ച കുട്ടികള്‍.
സുല്‍ത്താന്‍ ബത്തേരി താലൂക്കിലുള്ളവര്‍ സുല്‍ത്താന്‍ബത്തേരി മുനിസിപ്പല്‍ സ്റ്റേഡിയത്തിലും, വൈത്തിരി താലൂക്കിലുള്ളവര്‍ നോവ അരപ്പറ്റ ഗ്രൗണ്ടിലും, മാനന്തവാടി താലൂക്കിലുള്ളവര്‍ വെള്ളമുണ്ട ഗവമെന്റ് മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടിലുമാണ് ട്രയല്‍സില്‍ പങ്കെടുക്കേണ്ടത്. പങ്കെടുക്കാന്‍ ആഗ്രഹിക്കുവര്‍ താലൂക്ക് സെലക്ഷന്‍ സെന്ററുകളില്‍ അന്നേ ദിവസം രാവിലെ ഏഴ് മണിക്ക് ഒറിജിനല്‍ ആധാര്‍, ജനന സര്‍ട്ടിഫിക്കറ്റ്, 50 രൂപ രെജിസ്‌ട്രേഷന്‍ ഫീസ് എന്നിവ സഹിതം എത്തിച്ചേരേണ്ടതാണ്.





Leave a Reply