May 4, 2026

ജില്ലയിൽ വേനൽമഴയിൽ വൻ കുറവ്; താപനില 30° ഡിഗ്രി സെൽഷ്യസിന് മുകളിൽ 

0
Img 20240430 095842
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ജില്ലയിൽ വേനൽമഴയിൽ വൻ കുറവ്; താപനില 30° ഡിഗ്രി സെൽഷ്യസിന് മുകളിൽ. വേനലിൽ ഇടവിട്ട് മഴ ലഭിച്ചാൽ താപനില താഴാൻ ഇടയാക്കും. എന്നാൽ, മാർച്ചിൽ ചുരുക്കം ചിലയിടങ്ങളിൽ മാത്രമാണ് മഴ പെയ്തത്. ഈ മാസം ജില്ലയിൽ എല്ലായിടങ്ങളിലും ചുരുക്കം ചില ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴ ലഭിച്ചതൊഴിച്ചാൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് വളരെയധികം കുറവായിരുന്നു. ഇനി വരുന്ന ഒരാഴ്ച കാര്യമായ മഴ ലഭിക്കില്ലെന്നും താപനില ഉയരുമെന്നുമാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പുള്ളത്. അതിനാൽ വരുന്ന ദിവസങ്ങളിലും കനത്ത ചൂടിൽ തന്നെയാകും വയനാട്.

കഴിഞ്ഞ 5 ദിവസങ്ങളിലെ ജില്ലയിലെ താപനില ഇങ്ങനെ: ഏപ്രിൽ 25 (30.6° സെൽഷ്യസ്), ഏപ്രിൽ 26 (31.6° സെൽഷ്യസ്), ഏപ്രിൽ 27 (32.0° സെൽഷ്യസ്), ഏപ്രിൽ 28 (32.4° സെൽഷ്യസ്), ഏപ്രിൽ 29 (33.2° സെൽഷ്യസ്). ജില്ല കൊടും വേനലിൽ ചുട്ടു പൊള്ളുകയാണ് എന്ന് സാരം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *