May 6, 2026

മലങ്കര കാത്തലിക്ക് അസോസിയേഷൻ ബത്തേരി രൂപത കുടുംബ സംഗമം നടത്തി

0
Img 20240501 133132
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: ബത്തേരി രൂപത മലങ്കര കാത്തലിക്ക് അസോസിയേഷൻ മുൻകാല നേതാക്കൻമാരുടെ കുടുംബസംഗമവും, രൂപതാ കർമ്മപദ്ധതികളുടെ ഉദ്ഘാടനവും ബത്തേരി സെൻ്റ് അൽഫോൺസാ കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ബത്തേരി രൂപതാദ്ധ്യക്ഷൻ ഡോ. ജോസഫ് മാർ തോമസ് മെത്രാപ്പോലീത്ത പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

കുടുംബസംഗമത്തിന്റെ ഉദ്ഘാടനം ബത്തേരി രൂപതാ വികാരി ജനറാൾ മോൺസിഞ്ഞോർ ജേക്കബ് ഓലിക്കൽ നിർവ്വഹിച്ചു. സഭയുടെ പൂർവ്വപിതാക്കൻമാരിലൂടെ പകർന്ന് നൽകിയ നന്മയുടെ വെളിച്ചം പൊതുസമൂഹത്തിനും, അവശത അനുഭവിക്കുന്നവർക്കും കരുണയുടെ തിരിതെളിക്കേണ്ടവരാണ് മലങ്കര കത്തോലിക്കാ അൽമായരെന്നും, ഇത് മുൻകാല അ‌ല്മായ നേതാക്കൾ സഭയുടെ ചരിത്രവഴികളിൽ അടയാളപ്പെടുത്തിയിട്ടുണ്ടെന്നും ഇന്നിന്റെ ദൈവജനം ക്രിസ്‌തു സാക്ഷികളാകണമെന്നും അഭിവന്ദ്യപിതാവ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

സഭയുടെ പ്രവർത്തനത്തിൽ അത്മായരുടെ നേതൃത്വത്തെപ്പറ്റി ഇൻഫാം നാഷണൽ അസിസ്റ്റന്റ് ഡയറക്‌ടർ ഫാദർ ജോസ് പെണ്ണാപറമ്പിൽ ക്ലാസ്സെടുത്തു. സഭയ്ക്ക് ഇന്നേവരെ നേതൃത്വം നൽകിയ മുഴുവൻ അത്മായരെയും ചടങ്ങിൽ ആദരിച്ചു രൂപതാ മുഖ്യ വികാരി ജനറാൾ മോൺസിഞ്ഞോർ സെബാസ്റ്റ്യൻ കീപ്പളളിൽ കോറെപ്പിസ്ക്‌കോപ്പ മുഖ്യ പ്രഭാഷണം നടത്തി.

രൂപതാ വൈദിക ഉപദേഷ്ടാവ് ഫാ. ജെയിംസ് മലേപറമ്പിൽ രൂപതാ പ്രസിഡണ്ട് റോയി വർഗ്ഗീസ് കയ്യാലത്ത്, രൂപതാ ജനറൽ സെക്രട്ടറി ഷാജി കൊയിലേരി, ലാലി ജോസ്, കെ.ജെ. മാത്യു കുര്യാച്ചൻ മറ്റമന, തോമസ് നാച്ചേരിയിൽ, ജിദു തോമസ്, ഷാജി പ്ലാവില, ചെറിയാൻ മഠത്തിൽ തുങ്ങിയവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *