വിവാഹവാഗ്ദാനം നൽകി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചയാളും, ഒത്താശ ചെയ്തയാളും അറസ്റ്റിൽ
ബത്തേരി: വിവാഹവാഗ്ദാനം നൽകി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചയാളെയും, ഒത്താശ ചെയ്തയാളെയും ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി, നെല്ലാങ്കോട്ട, പുത്തനങ്ങൽ വീട്ടിൽ, നൗഷാദ്(41), അതിജീവിതയെ ഉപദ്രവിക്കാൻ കൂട്ട് നിന്ന ബത്തേരി, പട്ടര്പടി, തെക്കേകരയിൽ വീട്ടിൽ ഷക്കീല ബാനു(31) എന്നിവരെയാണ് ബത്തേരി ഇൻസ്പെക്ടർ എസ്.എച്ച്.ഒ ബൈജു കെ. ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. 2023 മെയ് മുതൽ പ്രതികൾ പെൺകുട്ടിയെ നിരവധി തവണ ഉപദ്രവിച്ചു.
Leave a Reply