പൂർവ വിദ്യാർത്ഥി സംഗമം നടത്തി
മുട്ടിൽ: മുട്ടിൽ വയനാട് ഓർഫനേജ് ഹൈസ്കൂളിൽ നിന്നും 1980-81 ൽ പടിയിറങ്ങിയ എസ്എസ്എൽസി ബാച്ചിലെ വിദ്യാത്ഥികൾ ഡബ്ല്യുഎംഒ തിരുമുറ്റത്ത് ഒരിക്കൽ കൂടി ഒത്ത് ചേർന്നു. 43 വർഷത്തെ വേർപ്പാട് പരസ്പരം തിരിച്ചറിയാൻ പറ്റാത്ത രീതിയിലുള്ള രൂപമാറ്റങ്ങൾ എല്ലാവരിലും വരുത്തി. പ്രസിഡന്റ് വി.വി. രാജു അധ്യക്ഷത വഹിച്ച യോഗം ഗുരുനാഥൻ ലിലാധരൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. അധ്യാപകരായ വർഗ്ഗീസ് മാസ്റ്റർ, ലീലാധരൻ മാസ്റ്റർ, മുഹമ്മദ് മാസ്റ്റർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.




Leave a Reply