കുറഞ്ഞിട്ടില്ല ജില്ലയിലെ മൊത്തം പാലളവ് ; ബൈജു നമ്പിക്കൊല്ലി പ്രസിഡന്റ്, പുൽപ്പള്ളി ക്ഷീരോദ്പാദക സംഘം
പുൽപ്പള്ളി: വരൾച്ചബാധിത മേഖലകളിൽ പ്രതിസന്ധി രൂക്ഷമാണെങ്കിലും ജില്ലയുടെ ആകെ പാലുത്പാദത്തിൽ ഇടിവുണ്ടായിട്ടില്ല. പ്രതിദിന പാലുത്പാദനം ശരാശരി 2.4 ലക്ഷം ലിറ്ററിൽ തന്നെ നിലനിൽക്കുന്നുണ്ട്. മാർച്ചുമാസത്തെക്കാൾ ഏപ്രിലിൽ പ്രതിദിന പാലുത്പാദനം കൂടുകയും ചെയ്തെന്നാണ് ക്ഷീര വകുപ്പിന്റെ കണക്കുകൾ.
വരൾച്ചാസാധ്യതകൾ കണ്ട് പ്രതിരോധപ്രവർത്തനങ്ങൾ പൊതുവിൽ ശക്തിപ്പെടുത്തിയതിന്റെ ഗുണഫലമായാണ് അധികൃതർ ഇതിനെകാണുന്നത്. ക്ഷീരഗ്രാമം പദ്ധതികളും മികച്ചരീതിയിൽ നടപ്പാക്കിയിരുന്നു.
മിൽമ മാർച്ച് മാസത്തിൽ ലിറ്ററിന് അഞ്ചരരൂപ അധികവില നൽകിയത് കർഷകർക്ക് സഹായമായിരുന്നു. കേരളബാങ്കിന്റെ ക്ഷീരമിത്ര പദ്ധതി, ഖാദിവ്യവസായബോർഡിന്റെ ക്ഷീരകർഷക സഹായപദ്ധതി, മിൽമയുടെ പലിശരഹിത വായ്‌പപ്പദ്ധതി എന്നിവയും കർഷകർക്ക് തുണയായി.
ജനുവരി മുതൽ തന്നെ പ്രതിസന്ധി അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. സൊസൈറ്റിയിൽ പാലളക്കുന്നതിൽ കുറവ് തുടങ്ങി. പുല്പള്ളി സംഘത്തിൽ പ്രതിദിനം 20,000 ലിറ്ററിന് മുകളിൽ പാലളക്കുന്നതാണ്. ഇപ്പോൾ 2500 ലിറ്റർവരെ പാലു കുറഞ്ഞിട്ടുണ്ട്. ക്ഷീരകർഷകർ പശുക്കളെ വിറ്റൊഴിക്കുന്ന സ്ഥിതിയാണ്.





Leave a Reply