May 19, 2024

മെച്ചപ്പെട്ട വേതനവും അവധിയും വേണം

0
20240506 214818

കൽപ്പറ്റ: മെച്ചപ്പെട്ട വേതനവും അർഹമായ അവധിയും അനുവദിക്കണമെന്ന്‌ കേരള സ്റ്റേറ്റ് ഫോറസ്റ്റ് വാച്ചേഴ്സ് ആൻഡ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. സിഐടിയു ജില്ലാ സെക്രട്ടറി വി വി ബേബി കൺവൻഷൻ ഉദ്ഘാടനംചെയ്തു. ഏരിയാ സെക്രട്ടറി പി എം സന്തോഷ് കുമാർ അധ്യക്ഷനായി.

 

കെഎസ്എഫ്ഡബ്ല്യു ആൻഡ് ഇയു സംസ്ഥാന വർക്കിങ് പ്രസിഡന്റ്‌ പി വാസുദേവൻ, സംസ്ഥാന ജനറൽ സെക്രട്ടറി കെ എസ് ജ്യോതി,

വൈസ് പ്രസിഡന്റ്‌ എം ലക്ഷ്മണൻ, ജോ. സെക്രട്ടറി എൻ കൃഷ്ണൻകുട്ടി, കോഴിക്കോട് ജില്ലാ സെക്രട്ടറി ഇ പി ദിനേശൻ, കോഴിക്കോട് ജില്ലാ ട്രഷറർ ഒ ജി വിനോദൻ എന്നിവർ സംസാരിച്ചു. പി സി സന്തോഷ് ചുണ്ടേൽ സ്വാഗതവും സി റഷീദ് മുണ്ടക്കൈ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: പി സി സന്തോഷ് (സെക്രട്ടറി), സി റഷീദ് (വർക്കിങ് പ്രസിഡന്റ്‌) എന്നിവരെ തെരഞ്ഞെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *