August 25, 2026

അന്താരാഷ്ട്ര റെഡ് ക്രോസ് ദിനം അചരിച്ചു

0
Img 20240508 154245
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: അന്താരാഷ്ട്ര റെഡ് ക്രോസ് ദിനാചരണത്തിന്റെ ഭാഗമായി മാനന്തവാടി മൈസൂര്‍ റോഡിലെ ഐ.ആര്‍.സി.എസ് സുരക്ഷാ പ്രോജക്ട് ഓഫീസ് പരിസരത്ത് ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി ജില്ലാ ചെയര്‍മാന്‍ ബേബി ടി പോത്തന്‍ പതാക ഉയര്‍ത്തി. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച കൂട്ടയോട്ടം പത്മശ്രീ ചെറുവയല്‍ രാമന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. പരിപാടിയില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ഡോ.ഗോകുല്‍ദേവ്, വൈസ് ചെയര്‍മാന്‍ കെ.ജെ തങ്കച്ചന്‍, റെഡ് ക്രോസ് സൊസൈറ്റി ജില്ലാ സെക്രട്ടറി എം.ടി ഫിലിപ്പ്, മാനന്തവാടി ജില്ലാ ആശുപത്രി സുപ്രണ്ട് വി. ടി രാജേഷ്, നഴ്‌സിങ് സുപ്രണ്ട് മിനി, ഹെഡ് നഴ്‌സ് ശാന്ത എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *