May 1, 2026

കോവിഷീല്‍ഡ്: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണം

0
Img 20240510 113847
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: കോവിഷീല്‍ഡിന്റെ പാര്‍ശ്വഫലങ്ങള്‍ മൂലം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 50 ലക്ഷം രൂപ വീതം കേന്ദ്ര സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് എന്‍സിപി-എസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വാക്‌സിന്‍ മൂലം മരിച്ചവരുടെ കണക്കെടുപ്പ് നടത്തുക, വാക്‌സിന്‍ നല്‍കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ കാണിച്ച തിടുക്കം അന്വേഷിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. പ്രസിഡന്റ് ഷാജി ചെറിയാന്‍ അധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രട്ടറി സി.എം. ശിവരാമന്‍, ജില്ലാ-ബ്ലോക്ക് നേതാക്കളായ കെ.വി. റെനില്‍, പി.പി. സദാനന്ദന്‍, ജോണി കൈതമറ്റം, അനൂപ് ജോജോ, സലിം കടവന്‍, ടി.പി. നൂറുദ്ദീന്‍, എ.പി. ഷാബു, എം.കെ. ബാലന്‍, ഷൈജു വി. കൃഷ്ണ, ഷിംജിത് പീറ്റര്‍, മമ്മൂട്ടി എളങ്ങോളി, പി. അശോകന്‍, സുദേഷ് മുട്ടില്‍, കെ.സി. സ്റ്റീഫന്‍, സി.എം. വത്സല, ആര്‍. മല്ലിക എന്നിവര്‍ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *