നടപ്പാതയിൽ സ്ലാബ് തകർന്നത് കാൽനട യാത്രക്കാർക്ക് ഭീഷണിയായി
അമ്പലവയൽ: ടൗണിലെ പ്രധാന പാതക്കരികിലെ നടപ്പാതയിൽ സ്ലാബ് തകർന്നത് കാൽനട യാത്രക്കാർക്ക് ഭീഷണിയായി. ചുള്ളിയോട് പാതയിൽ എസ്.ബി.ഐ. ബാങ്കിനു മുൻവശത്താണ് സ്ലാബ് തകർന്നത്. പൊതുമരാമത്ത് അധികൃതരെ വിവരമറിയിച്ചിട്ടും തിരിഞ്ഞുനോക്കിയില്ലെന്ന് വ്യാപാരികൾ പറഞ്ഞു.
ടൗണിൽ ഏറ്റവുമധികം തിരക്കുളള ഭാഗമാണ് ചുള്ളിയോട് റോഡ്. ഒട്ടേറെ കച്ചവട സ്ഥാപനങ്ങളും ബാങ്കുൾപ്പെടെയുള്ള സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത് ഇവിടെയാണ്. സദാസമയവും ആളുകൾ സഞ്ചരിക്കുന്ന നടപ്പാതയിലാണ് സ്ലാബ് തകർന്നത്. രണ്ടാഴ്ചയ്ക്കിടെ രണ്ടുപേർക്ക് ഈ കുഴിയിൽവീണ് പരിക്കേൽക്കുകയും ചെയ്തു. കുഴിയുണ്ടെന്ന് സൂചന നൽകാൻ കമ്പുകൾ കുത്തി നിർത്തിയിരിക്കുകയാണ് സമീപത്തെ കച്ചവടക്കാർ. അപകടക്കെണിയായ ഭാഗം നന്നാക്കണമെന്ന് വ്യാപാരി – വ്യവസായി ഏകോപന സമിതി അമ്പലവയൽ യൂത്ത് വിങ് പ്രസിഡന്റ് കെ.പി. വിപിൻ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് പൊതുമരാമത്ത് ഓഫീസിൽ പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.





Leave a Reply